Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബ സഹായനിധി കൈമാറി
01/08/2017
ആതുരാശ്രമം ഇംഗീഷ് മീഡിയം യു.പി സ്‌കൂളിലെ വാര്‍ഷിക സമ്മേളനവും കുടുംബസഹായനിധി വിതരണവും ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ആതുരാശ്രമം ഇംഗീഷ് മീഡിയം യൂ പി സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും പി ടി എയും ചേര്‍ന്ന് സമാഹരിച്ച കുടുംബ സഹായനിധി 7-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി അശ്വിന്‍ ഷാജിയ്ക്ക് കൈമാറി. ഏതാനും മാസം മുന്‍പ് അപകടത്തില്‍ മരിച്ച ഇത്തിപ്പുഴ മുത്തംപുഴ അംബികയുടെ മകനാണ് അശ്വിന്‍ ഷാജി. അംബികയുടെ മരണം കുടുംബത്തെ വിഷമത്തിലാക്കിയ സാഹചര്യത്തില്‍ കുടുംബത്തിന് താങ്ങേകാന്‍ സ്‌കൂളില്‍ സഹായനിധി സ്വരൂപിക്കുകയായിരുന്നു. സ്‌കൂളിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ഗായിക വൈക്കം വിജയലക്ഷ്മി ഒന്നരലക്ഷം രൂപ അശ്വിന്‍ ഷാജിയ്ക്ക് കൈമാറി. പി ടി എ പ്രസിഡന്റ് പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ആതുരസേവാസംഘം സെക്രട്ടറി ഡോ. ഇ കെ വിജയകുമാര്‍,സീനിയര്‍ അധ്യാപിക വി എ ജയചന്ദ്രിക, ഹെഡ്മിസ്ട്രസ് എസ് മിത്ര, ശ്യാമളക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.