Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശിവഗിരിയില്‍ നടന്ന നേതൃത്വസംഗമം യോഗചരിത്രത്തിലെ സുവര്‍ണ്ണ സംഗമമായി മാറും : സുരേഷ് ബാബു
31/07/2017
തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിച്ച സാരഥ്യം-2017 യുവജനസംഗമം യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ശിവഗിരിയില്‍ നടന്ന നേതൃത്വസംഗമം യോഗചരിത്രത്തിലെ സുവര്‍ണ്ണ സംഗമമായി മാറുമെന്നും ഇത് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നും തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു പറഞ്ഞു. യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് സംഘടിപ്പിച്ച 'സാരഥ്യം -2017' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേഷ് ബാബു. യൂണിയന്‍ യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് രഞ്ജിത്ത് മൂലമ്പുറം അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ പ്രസിഡന്റ് ഇ ഡി പ്രകാശന്‍ മുഖ്യപ്രസംഗം നടത്തി. എ വി അശോകന്‍ ശിവഗിരിമഠം അനുഗ്രഹ പ്രഭാഷണം നടത്തി. സൈബര്‍സേന സംസ്ഥാന കണ്‍വീനര്‍ സുധീര്‍കുമാര്‍ ചോറ്റാനിക്കര യുവജന സന്ദേശം നല്‍കി. കോട്ടയം സജീഷ് മണലേല്‍ 'എസ് എന്‍ ഡി പി യോഗം ഇന്ന്, ഇന്നലെ, നാളെ' എന്നവിഷയത്തിലും എസ് എന്‍ ഡി പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി റ്റി മന്മഥന്‍ സംഘടനാ പ്രവര്‍ത്തനം യുവാക്കളിലൂടെ എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു. യോഗം ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി പി സന്തോഷ്, രഞ്ജിത്ത് രാജപ്പന്‍, യൂത്ത്മൂവ്‌മെന്റ് സെക്രട്ടറി വിഷ്ണു ആച്ചേരില്‍, പത്മിനി ടീച്ചര്‍, സുലഭ സജീവ്, മഞ്ചുസജി, ധന്യപുരുഷോത്തമന്‍, കെ ആര്‍ സുകുമാരന്‍, വി കെ രഘുവരന്‍, കെ എസ് അജീഷ്‌കുമാര്‍, സുരേഷ് തുണ്ടത്തില്‍, വിജയന്‍ പാറയില്‍, അനൂപ് താഴപ്പള്ളി, വി ആര്‍ അജിത്കുമാര്‍, ഇ കെ സുരേന്ദ്രന്‍, പി കെ ജയകുമാര്‍, ഉഷതങ്കന്‍, ഹരിമുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.