Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും ഓണത്തിന് ഒരുമുറം പച്ചക്കറി വിത്ത് വിതരണവും
31/07/2017
അക്ഷയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി വിത്ത് വിതരണം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി നിര്‍വ്വഹിക്കുന്നു.

വൈക്കം: അക്ഷയ റസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കുടുംബസംഗമവും ഓണത്തിന് ഒരുമുറം പച്ചക്കറി വിത്ത് വിതരണവും നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മ്മല ഗോപി ഉദ്ഘാടനം ചെയ്തു. അക്ഷയനഗറില്‍ ചേര്‍ന്ന സമ്മേളനത്തിന് പ്രസിഡന്റ് പി സോമന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികള്‍ വിപുലമായി നടത്തുന്നതിനും, ചികിത്സാ-മരണാനന്തര സഹായ ഫണ്ട് രൂപീകരിക്കുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. പി എസ് വിജയനാഥന്‍പിള്ള, കെ എസ് ശിവന്‍കുട്ടി, പി കെ വിജയകുമാരി, വി എസ് കുമാര്‍, എസ് സുഗതന്‍, ഷാജി എം സി എന്നിവര്‍ പ്രസംഗിച്ചു.