Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹൈമാസ്റ്റ് ലൈറ്റ് കത്തുന്നില്ല
31/07/2017

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റര്‍ ജംഗ്ഷനില്‍ മുന്‍ എം എല്‍ എ കെ അജിത്തിന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് കഴിഞ്ഞ രണ്ടു വര്‍ഷമായി കത്തുന്നില്ല. പഞ്ചായത്ത് അധികൃതര്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്ന് എ ഐ വൈ എഫ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു. സന്ധ്യാസമയങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് സാമൂഹ്യവിരുദ്ധരുടെ ശല്യവും ഇതുമൂലം ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് എത്രയും പെട്ടെന്ന് ലൈറ്റ് പ്രകാശിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് മാത്യൂ ദേവസ്യ, സെക്രട്ടറി ടിനു അരവിന്ദ്, അനു രമേശന്‍ എന്നിവര്‍ പ്രസംഗിച്ചു.