Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമഗ്ര ശുചിത്വ പരിശീലന പരിപാടി
31/07/2017
നഗരസഭയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സമഗ്ര ശുചിത്വ പദ്ധതി പരിശീലന പരിപാടിയുടെ ഉദ്ഘാടനം ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി നിര്‍വഹിക്കുന്നു.

വൈക്കം: നഗരസഭയുടെ ആഭിമുഖ്യത്തില്‍ നവകേരള കര്‍മ പദ്ധതിയുടെ ഹരിത കേരള മിഷന്‍ കര്‍മ പദ്ധതിപ്രകാരം സമഗ്ര ശുചിത്വ പരിശീലന പരിപാടി നടത്തി. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ നോബിള്‍ സേവ്യര്‍ ജെയിംസ്, ജനകീയാസൂത്രണ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.മനോഹരന്‍, ജിസ് പി.പോള്‍ എന്നിവര്‍ പ്രസംഗിച്ചു.