Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്ത് ഹര്‍ത്താല്‍ പൂര്‍ണവും അക്രമാസക്തവുമായി
31/07/2017
വൈക്കം നഗരസഭയ്ക്ക് മുന്നില്‍ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മിലുണ്ടായ സംഘര്‍ഷം.

വൈക്കം: വൈക്കത്ത് ഹര്‍ത്താല്‍ പൂര്‍ണവും അക്രമാസക്തവുമായിരുന്നു. കടകമ്പോളങ്ങള്‍ ഒന്നും തന്നെ തുറന്നില്ല. ഞായറാഴ്ചയായതിനാല്‍ ബാങ്ക് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായത് വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കി. പോത്തിറച്ചി വ്യാപാരം പതിവുപോലെ നടന്നു. പല സ്ഥലങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. പെട്ടെന്നുള്ള ഹര്‍ത്താല്‍ ആയതാണ് ഇറച്ചിക്കടകള്‍ തുറപ്പിക്കാന്‍ വ്യാപാരികളെ തയ്യാറാക്കിയത്. ഹര്‍ത്താലിനിടോനുബന്ധിച്ച് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രതിഷേധപ്രകടനത്തിടെ സംഘര്‍ഷമുണ്ടായി. ബോട്ട്‌ജെട്ടിക്ക് സമീപം പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മിലായിരുന്നു സംഘര്‍ഷം. പ്രതിഷേധ പ്രകടനത്തിനിടെ ഒരു കാറിന്റെ ചില്ല് അടിച്ച് തകര്‍ക്കുകയും, നിരവധി വാഹനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടാവുകയും ചെയ്തു. പടിഞ്ഞാറെനടയിലും, വലിയകവലയിലും പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. രാവിലെ പടിഞ്ഞാറെനടയില്‍ നിന്നാണ് പ്രകടനം ആരംഭിച്ചത്. വലിയകവലയില്‍ എത്തി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും, വാഹനങ്ങള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് പ്രകടനം ബോട്ട് ജെട്ടി ഭാഗത്തേക്ക് പോയി. ബോട്ട് ജെട്ടിക്ക് സമീപത്തുവെച്ച് എതിരെ വന്ന കാറിന്റെ ചില്ല് പ്രകടനകാര്‍ അടിച്ച് പൊട്ടിച്ചു. ഇവരെ കസ്റ്റടിയില്‍ എടുക്കാന്‍ പോലീസ് ശ്രമിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും, തള്ളുമുണ്ടായി. വേണ്ടത്ര പോലീസ് സ്ഥലത്ത് ഉണ്ടായിരുന്നില്ല. സ്വകാര്യബസുകളും, കെ.എസ്.ആര്‍.ടി.സി.യും ഒന്നും തന്നെ സര്‍വീസ് നടത്തിയില്ല. ബോട്ട് സര്‍വീസും മുടങ്ങി. രാവിലെ ചില കടകള്‍ തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ എല്ലാം അടപ്പിച്ചു. ക്ഷേത്രദര്‍ശനത്തിന് എത്തിയവരാണ് ഹര്‍ത്താലില്‍ ഏറെ വലഞ്ഞത്. നിറപുത്തരി ആഘോഷമായതിനാല്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ ദര്‍ശനത്തിനായി നിരവധി ഭക്തര്‍ എത്തിയിരുന്നു.