Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.
31/07/2017
തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഉത്തരമേഖല സമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മതത്തിന്റെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് ഉത്തരമേഖല സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സാഹചര്യങ്ങള്‍ക്കെതിരെ നാം ജാഗരൂകരായിരിക്കണം. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ എത്തിച്ചേര്‍ന്ന് അനുഗ്രഹങ്ങള്‍ വാങ്ങുന്ന ശബരിമല ക്ഷേത്രം പോലെ മറ്റൊന്ന് ഇന്‍ഡ്യയില്‍ മറ്റെങ്ങും ഉണ്ടാകില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. വടക്കേനട എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ തുറവൂര്‍ പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ദേവസ്വം ബോര്‍ഡ് മെമ്പര്‍ അജയ് തറയില്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ്, സംസ്ഥാന പ്രസിഡന്റ് ജി.ബൈജു എന്നിവര്‍ മുഖ്യ അതിഥികളായിരുന്നു. പ്രതിനിധി സമ്മേളനത്തിന്റെ ദീപപ്രകാശനം വൈക്കം മേല്‍ശാന്തി ടി.ഡി നാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. ദേവസ്വം ബോര്‍ഡ് മുന്‍പ്രസിഡന്റ് അഡ്വ. എം.പി ഗോവിന്ദന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. എം.ജി ഗോപിനാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു.