Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രി ഹൈടെക് നിലവാരത്തിലേക്ക്
29/07/2017
ആധുനിക നിലവാരത്തില്‍ നിര്‍മിക്കുന്ന താലൂക്ക് ആശുപത്രിയുടെ മാസ്റ്റര്‍ പ്ലാന്‍.

വൈക്കം: ആധുനിക സംവിധാനങ്ങളും പുതിയ കെട്ടിടങ്ങളുമായി വികസനരംഗത്ത് പുതിയ ചുവടുവെയ്പ്പ് നടത്തുകയാണ് വൈക്കം താലൂക്ക് ആശുപത്രി. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരള സര്‍ക്കാര്‍ ആരംഭിക്കുന്ന പദ്ധതികള്‍ ഒന്നായിട്ടാണ് വൈക്കം താലൂക്ക് ആശുപത്രിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആശുപത്രിയുടെ വികസനത്തിനായി കഴിഞ്ഞ ബജറ്റില്‍ 50 കോടി രൂപയാണ് അനുവദിച്ചത്. ഇതിന്റെ ഭാഗമായി ഹാബിറ്റാറ്റ് ആശുപത്രി അത്യാധുനിക സൗകര്യങ്ങളോടെ ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചു. അനേകം കെട്ടിടങ്ങള്‍ നിലവിലുള്ള ആശുപത്രി സമുച്ചയത്തില്‍ എല്ലാ കെട്ടിടങ്ങളേയും കോര്‍ത്തിണക്കി സൗകര്യപ്രദമായ ആസൂത്രണത്തിനു വേണ്ടിയാണ് ഹബിറ്റാറ്റിനെ ചുമതലപ്പെടുത്തിയത്. രോഗി സൗഹൃദ മാതൃക കെട്ടിടങ്ങളായി പഴയ പൈതൃക കെട്ടിടങ്ങള്‍ നിലനിര്‍ത്തിയാണ് പുതിയ കെട്ടിടത്തിന്റെ രൂപകല്‍പന. ആശുപത്രിയില്‍ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ട എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളും ഉള്‍പ്പെടുത്തി കൊണ്ടുള്ളതാണ് പുതിയ കെട്ടിട സമുച്ഛയ നിര്‍മാണം. 8500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 35 കോടി രൂപ ചിലവഴിച്ച് പുതുതായി മൂന്നു ബഹുനില കെട്ടിടടങ്ങള്‍ നിര്‍മിക്കും. ഫാര്‍മസി, റേഡിയോളജി, പഴയ ഓപ്പറേഷന്‍ തീയറ്റര്‍, മോര്‍ച്ചറി, പകുതിപണിത ഒരു കെട്ടിടം എന്നിവ പൊളിച്ചുമാറ്റും. നിര്‍മാണത്തിലിരിക്കുന്ന അമ്മയും കുഞ്ഞും യൂണിറ്റ് പ്രത്യേകമായി നിലനിര്‍ത്തും. ആധുനിക പാതകള്‍, മാലിന്യ സംസ്‌കരണ പ്ലാന്റ്, വൈദ്യുതി, കുടിവെള്ള സൗകര്യം, പൂന്തോട്ടം എന്നിവക്ക് മുന്‍തൂക്കം നല്‍കിയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആശുപത്രി വളപ്പിലേക്ക് രണ്ട് പ്രവേശനകവാടങ്ങളും ഒരുക്കും. ഇന്നലെ രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിയ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും ആശുപത്രി വികസന സമിതി അംഗങ്ങളുടെയും യോഗത്തില്‍വച്ച് ഹാബിറ്റാറ്റ് എഞ്ചിനീയറിംഗ് വിഭാഗമാണ് ആധുനിക രീതിയിലുള്ള കെട്ടിടത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ അവതരിപ്പിച്ചത്. ആശുപത്രി മാനേജിംഗ് കമ്മിറ്റി യോഗത്തില്‍ നിര്‍ദ്ദേശിച്ച ചില മാറ്റങ്ങള്‍കൂടി ഉള്‍പ്പെടുത്തി പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സി.കെ.ആശ എം.എല്‍.എ പറഞ്ഞു.