Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ ക്ഷീരഗ്രാമം പദ്ധതി വന്‍ വിജയം.
29/07/2017

വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കിയ ക്ഷീരഗ്രാമം പദ്ധതി വന്‍ വിജയം. ഈ പദ്ധതിയിലൂടെ പാല്‍ ഉല്‍പ്പാദനത്തില്‍ 90 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. 2330 ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന പഞ്ചായത്തില്‍ ഇപ്പോള്‍ 4220 ലിറ്ററാണ് ഉല്‍പ്പാദനം. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തിന് പുറത്തു നിന്നും 215 കറവപ്പശുക്കളെയാണ് 153 ക്ഷീരകര്‍ഷകര്‍ക്കായി വിതരണം ചെയ്തത്. ഒരു കോടി രൂപ വകയിരുത്തിയ പദ്ധതിയില്‍ 88 ലക്ഷം രൂപയോളം ചിലവഴിച്ചു കഴിഞ്ഞു. അഞ്ച് പശുക്കള്‍ വീതമുള്ള ഒരു യൂണിറ്റും പത്ത് പശുക്കള്‍ വീതമുള്ള ഒരു യൂണിറ്റും എട്ട് കറവയന്ത്രങ്ങളും ആവശ്യമുള്ള ക്ഷീരകര്‍ഷകര്‍ക്കായി അവശേഷിക്കുന്നുണ്ട്. താല്‍പര്യമുള്ളവര്‍ ക്ഷീരവികസന ഓഫീസറുമായി ബന്ധപ്പെടണമെന്ന് എം എല്‍ എ അറിയിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത മൂന്ന് ഗ്രാമപഞ്ചായത്തുകളിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. പദ്ധതി വൈക്കത്തിന് അനുവദിച്ചു തന്ന ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് എം എല്‍ എ നന്ദി അറിയിച്ചു. ക്ഷീരഗ്രാമം പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കിയ ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടര്‍, വൈക്കം ക്ഷീരവികസന ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരെ എം എല്‍ എ അഭിനന്ദിച്ചു.