Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
29/07/2017
മത്സ്യത്തൊഴിലാളികളെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി ഐ ടി യു ജില്ലാ കമ്മറ്റി താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും സംസ്ഥാന പ്രസിഡന്റ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മത്സ്യത്തൊഴിലാളികളെ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തുക, റേഷന്‍ കാര്‍ഡിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സി ഐ ടി യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ടൗണില്‍ പ്രകടനം നടത്തിയ ശേഷം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ പി ജനാര്‍ദ്ധനന്‍ അദ്ധ്യക്ഷത വഹിച്ചു. കെ കെ രമേശന്‍, ജില്ലാ ട്രഷറര്‍ ഇ ആര്‍ അശോകന്‍, റ്റി കെ പീതാംബരന്‍, സി പി ചിന്നമ്മ, പി കെ വിശ്വംഭരന്‍ എന്നിവര്‍ പ്രസംഗിച്ചു.