Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രാജ്യത്തിന്റെ മതേതരത്വത്തെയും പുരോഗതിയെയും തകര്‍ക്കാനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
29/07/2017
മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മദിനാഘോഷവും കുടുംബസംഗമവും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിച്ച് രാജ്യത്തിന്റെ മതേതരത്വത്തെയും പുരോഗതിയെയും തകര്‍ക്കാനാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ 38-ാം ബൂത്ത് കമ്മറ്റിയുടെ ഇന്ദിരാഗാന്ധി ജന്മദിനാഘോഷവും കുടുംബസംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രഗവണ്‍മെന്റ് ഇപ്പോള്‍ അവസരവാദ രാഷ്ട്രീയമാണ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സമസ്ത മേഖലയിലും അതിരൂക്ഷമായ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
നിത്യോപയോഗ സാധനങ്ങള്‍ക്കു വില കുത്തനെ കയറിയിട്ടും, പനിമരണം വര്‍ദ്ധിച്ചിട്ടും ക്രിയാത്മകമായ യാതൊരു നടപടിയും സ്വീകരിക്കാത്ത പിണറായി സര്‍ക്കാര്‍ റേഷന്‍ കാര്‍ഡിന്റെ കാര്യത്തില്‍പോലും ജനങ്ങളെ ദ്രോഹിക്കുകയാണ്. സമരം ചെയ്യുവാന്‍ മാത്രം അറിയാവുന്ന പാര്‍ട്ടിയായ സി.പി.എം ജനദ്രോഹ നടപടികള്‍ നടപ്പിലാക്കുന്നതില്‍ കേന്ദ്രവുമായി മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് എം.ടി രമേശന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവരെയും, മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ആദരിച്ചു. കെ.പി.സിസി വക്താവ് ജോസഫ് വാഴക്കന്‍ എക്‌സ്. എം.എല്‍.എ., ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, ജി. രതികുമാര്‍, പി.എസ്. രഘുറാം, യു.ഡി.എഫ്. ജില്ലാ ചെയര്‍മാന്‍ ജോസി സെബാസ്റ്റ്യന്‍, ഡി.സി.സി. ഭാരവാഹികളായ പി.വി. പ്രസാദ്, എം.എന്‍. ദിവാകരന്‍ നായര്‍, അബ്ദുല്‍ സലം റാവുത്തര്‍, പി.എന്‍ ബാബു, ജയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അഡ്വ. പി. പി സിബിച്ചന്‍, അക്കരപ്പാടം ശശി, മണ്ഡലം പ്രസിഡന്റ് പി.സി തങ്കരാജ്, കെ.പി.സി.സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, പി.കെ ദിനേശന്‍, വിജയമ്മ ബാബു, ഐ.എന്‍.ടി.യു.സി നേതാവ് ബാബു പൂവനേഴത്ത്, കെ.എസ് നാരായണന്‍ നായര്‍, ലീന ഡി.നായര്‍, അഡ്വ. പി.വി സുരേന്ദ്രന്‍, വി.ടി ജെയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.