Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ജനതാദള്‍ (യു)
29/07/2017

വൈക്കം: വൈക്കം-എറണാകുളം റോഡില്‍ മുറിഞ്ഞപുഴ പാലത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന എക്‌സി. അംഗം ആര്‍.മോഹന്‍ദാസ് ആവശ്യപ്പെട്ടു. സമീപ പ്രദേശങ്ങളിലെ പാലങ്ങളുടെ ടോള്‍ പിരിവ് അവസാനിപ്പിച്ചിട്ടും മുറിഞ്ഞപുഴയിലെ പിരിവ് തുടരുന്നത് അന്യായവും ജനദ്രോഹപരവുമാണ്. ടോള്‍ പിരിവ് അവസാനിപ്പിക്കണമെന്ന ജനങ്ങളുടെ ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ ആവശ്യമുന്നയിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന് ആര്‍.മോഹന്‍ദാസ് നിവേദനം നല്‍കി.