Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉടമസ്ഥനുപേക്ഷിച്ച നായ്ക്കുട്ടിക്ക് രക്ഷകരായി താരദമ്പതികള്‍
28/07/2017
വഴിയോരത്തുനിന്നും കണ്ടുകിട്ടിയ നായ്ക്കുട്ടി പാരീസ് ലക്ഷ്മിക്കും പള്ളിപ്പുറം സുനിലിനുമൊപ്പം

വൈക്കം: ഉടമസ്ഥനുപേക്ഷിച്ച നായ്ക്കുട്ടിക്ക് രക്ഷകരായി താരദമ്പതികളെത്തി. പ്രശസ്ത നര്‍ത്തകിയും സിനിമാനടിയുമായ പാരീസ് ലക്ഷ്മിയും ഭര്‍ത്താവ് പ്രശസ്ത കഥകളി നടന്‍ പള്ളിപ്പുറം സുനിലും കൊച്ചിയില്‍ ഒരു പ്രമുഖ ചാനലിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് പഴയ റെയില്‍വേ സ്റ്റേഷന് സമീപമുള്ള പാലത്തില്‍ അനാഥമായി ഒരു നായ്ക്കുട്ടിയെ കണ്ടത്. കാറുനിര്‍ത്തിയ ഇവര്‍ക്കൊപ്പം നായ്ക്കുട്ടിയും കൂടി. കണ്ണിന് രോഗം ബാധിച്ച് പുറത്തേയ്ക്ക് തള്ളിയ നിലയിലായിരുന്നു. ഇതുമൂലം നായ്ക്കുട്ടിയെ ഉപേക്ഷിക്കാന്‍ ബൈക്കിലെത്തിയ ഉടമസ്ഥനും പരിസരത്തു തന്നെയുണ്ടായിരുന്നു. അവര്‍ തിരികെ കൊണ്ടുപോകില്ലായെന്ന് ഉറപ്പിച്ചപ്പോള്‍ നായ്ക്കുട്ടിയെ ഉപേക്ഷിച്ചു പോരാന്‍ ലക്ഷ്മിക്കും മനസ്സുവന്നില്ല. നായ്ക്കുട്ടിയെയും ഒപ്പം കൂട്ടിയാണ് അവര്‍ മടങ്ങിയത്. പ്രമുഖ മൊബൈല്‍ കമ്പനിയുടെ പരസ്യത്തിലൂടെ സുപരിചിതമായ പഗ്ഗ് ഇനത്തില്‍പ്പെട്ടതാണ് നാലുമാസം പ്രായം വരുന്ന ഈ നായ്ക്കുട്ടി. മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാത്ത പട്ടിക്കുട്ടി എറണാകുളത്തെ പെറ്റ് സ്‌പെഷ്യലിസ്റ്റ് ഡോ. സുനില്‍കുമാറിന്റെ ചികിത്സയില്‍ കണ്ണുകള്‍ ശരിയാകുമെന്ന പ്രതീക്ഷയിലാണ്. പാതയോരത്ത് നിന്നും സ്‌നേഹത്തണലിലേക്ക് എത്തിയ ഇവള്‍ക്ക് ഫ്രഞ്ചുഭാഷയില്‍ ഭാഗ്യം എന്നര്‍ത്ഥം വരുന്ന ഫെലീസി എന്ന പേരും നല്‍കി പരിചരിക്കുകയാണ് ലക്ഷ്മിയും സുനിലും.