Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയില്‍ വൈരാഗ്യബുദ്ധിയോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാരും ഇടതു സര്‍വീസ് സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്.
28/07/2017
കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം വൈക്കത്ത് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആധുനിക കാലഘട്ടത്തിലെ സാഹചര്യങ്ങളോടു പൊരുത്തപ്പെടാതെ ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന രീതിയില്‍ വൈരാഗ്യബുദ്ധിയോടെയാണ് എല്‍.ഡി.എഫ് സര്‍ക്കാരും ഇടതു സര്‍വീസ് സംഘടനകളും പ്രവര്‍ത്തിക്കുന്നതെന്ന് ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്. എന്‍.ജി.ഒ അസോസിയേഷന്റെ 43-ാമത് ജില്ലാ സമ്മേളനം വൈക്കം എന്‍.എസ്.എസ്. ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് തുടങ്ങിവച്ച പല ക്ഷേമപദ്ധതികളും രാഷ്ട്രീയവല്‍ക്കരിച്ചാണ് നടപ്പിലാക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്നു നടപ്പിലാക്കിയ ജി.എസ്.ടി ജനങ്ങളെ കൂടുതല്‍ കഷ്ടത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് രഞ്ജു കെ.മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ യാത്രയയപ്പ് സൗഹൃദ സമ്മേളനം ജോസഫ് വാഴക്കന്‍ എക്‌സ്. എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ്, മുന്‍ ഡി.സി.സി.പ്രസിഡന്റുമാരായ കുര്യന്‍ ജോയി, അഡ്വ.ടോമി കല്ലാനി, കെ.പി.സി.സി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, എന്‍.എം താഹ, അഡ്വ. വി.വി സത്യന്‍, ഡി.സി.സി വൈസ് പ്രസിഡന്റുമാരായ കെ.സി നായര്‍, അഡ്വ. ജി.ഗോപകുമാര്‍, അഡ്വ. ബിജു പുന്നത്താനം, സെക്രട്ടറിമാരായ അബ്ദുല്‍ സലാം റാവുത്തര്‍, പി.എന്‍ ബാബു, അഡ്വ. എ.സനീഷ്‌കുമാര്‍, പി.വി പ്രസാദ്, എം.പി സന്തോഷ്‌കുമാര്‍, ഡി.സി.സി ട്രഷറര്‍ ജയ്‌ജോണ്‍ പേരയില്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എന്‍.രവികുമാര്‍, ജനറല്‍ സെക്രട്ടറി എന്‍.കെ െബന്നി, സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍, വൈസ് പ്രസിഡന്റ് ബി.മോഹനചന്ദ്രന്‍, സെക്രട്ടറി കെ.എ മാത്യു, വനിതാഫോറം കണ്‍വീനര്‍ ഗിരിജ ജോജി, ബി.അനില്‍ കുമാര്‍, പി.കെ.ദിനേശന്‍, ജില്ലാ സെക്രട്ടറി ബോബിന്‍ വി.പി, ജില്ലാ ട്രഷറര്‍ പി.വി.അജയന്‍, കെ.എം.മാത്യു, ത്യേസ്യാമ്മ മാത്യു, വി.സമ്പത്കുമാര്‍,ഹനീഫ പി, അരുമാനൂര്‍ ജോര്‍ജ്ജ്, അംബിള്‍ എന്നിവര്‍ സംസാരിച്ചു.