Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലഹരി വിമുക്ത ബോധവല്‍ക്കരണ ക്ലാസ്
28/07/2017

തലയോലപ്പറമ്പ്: ഇറുമ്പയം ടാഗോര്‍ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ 30ന് ലഹരി വിമുക്ത ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കും. വൈകുന്നേരം നാലിന് ലൈബ്രറി ഹാളില്‍ നടക്കുന്ന ക്ലാസിന്റെ ഉദ്ഘാടനം വെള്ളൂര്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ മോഹന്‍ദാസ് നിര്‍വഹിക്കും. ലൈബ്രറി പ്രസിഡന്റ് ജി.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.യു ജോസ് ക്ലാസ് നയിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി, ലൈബ്രറി സെക്രട്ടറി ഒ.കെ മോഹനന്‍, വൈസ് പ്രസിഡന്റ് പി.എം സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.