Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഊണ് മേശകള്‍ വിതരണം ചെയ്തു.
28/07/2017
തലയോലപ്പറമ്പ് എ.ജെ. ജോണ്‍ സ്‌കൂളിലേക്ക് കുട്ടികള്‍ക്ക് തലയോലപ്പറമ്പ് റോട്ടറിക്ലബ്ബ് വാങ്ങിനല്‍കിയ ഊണ് മേശകളുടെ വിതരണ ഉദ്ഘാടനം റോട്ടറി ക്ലബ്ബ് അസിസ്റ്റന്റ് ഗവര്‍ണര്‍ എന്‍.ഷൈന്‍കുമാര്‍ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: അടിസ്ഥാന വിദ്യാഭ്യാസവും സാക്ഷരതയും പ്രോത്സാഹിപ്പിക്കുക, പരിസ്ഥിതി സന്തുലനം നിലനിര്‍ത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബ് നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം റോട്ടറി ക്ലബ്ബ് അസി. ഗവര്‍ണര്‍ എന്‍.ഷൈന്‍കുമാര്‍ നിര്‍വഹിച്ചു. എ.ജെ ജോണ്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികള്‍ക്ക് വൃക്ഷതൈകളും ഉച്ചഭക്ഷണം കഴിക്കുന്നതിന് പത്ത് ഊണ് മേശകളും വിതരണം ചെയ്തു. കൂടാതെ 'മരം ഒരുവരം' എന്നവിഷയത്തെക്കുറിച്ച് റോട്ടറി ക്ലബ്ബ് നടത്തിയ ഉപന്യാസ മത്സരത്തില്‍ വിജയികളായവര്‍ക്ക് ഉപഹാരം നല്‍കി. ക്ലബ്ബ് പ്രസിഡന്റ് പി.എസ് ഷിജോ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് എം.എസ് തിരുമേനി, എന്‍.അനില്‍കുമാര്‍, ഗിരീഷ്‌കുമാര്‍, ടി.ആര്‍ സന്തോഷ്, വില്‍സണ്‍, സ്‌ക്കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീലത, ഡോ. യു.ഷംല, ബെന്നി എന്നിവര്‍ പ്രസംഗിച്ചു.