Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മണ്ഡലത്തിലെ കാര്‍ഷികരംഗത്ത് അനാമയ ഓര്‍ഗാനിക് ക്ലബ്ബ് ചരിത്രമെഴുതുകയാണ്.
04/01/2016
വൈക്കം അനാമയ ഓര്‍ഗാനിക് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ബബ്ലി പയര്‍ വിളവെടുപ്പ്
മണ്ഡലത്തിലെ കാര്‍ഷികരംഗത്ത് അനാമയ ഓര്‍ഗാനിക് ക്ലബ്ബ് ചരിത്രമെഴുതുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇവര്‍ കാര്‍ഷികരംഗത്ത് കാഴ്ചവെച്ച പ്രവര്‍ത്തനങ്ങള്‍ മികവേറിയതാണ്. ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ വീട്ടുമുററങ്ങളെല്ലാം പച്ചക്കറി വിളവെടുപ്പില്‍ വലിയ മുന്നേററമാണ് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുതിയ ഇനത്തില്‍പ്പെട്ട ബബ്ലി കറിപ്പയര്‍ കൃഷിയുടെ ആദ്യവിളവെടുപ്പ് നടന്നിരുന്നു. സാധാരണ പയറിനെക്കാള്‍ ബബ്ലി പയറിന് നീളവും വലിപ്പവും കൂടുതലാണ്. ഒരു പയറിന് ഏകദേശം 80 സെന്റിമീറററോളം നീളം വരും. കഴിക്കുന്നതിന് വളരെ സ്വാദിഷ്ടമാണ് ബബ്ലി പയര്‍ എന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. കേരളത്തില്‍ വളരെ അപൂര്‍വമായിട്ടാണ് ഈ ഇനത്തില്‍പ്പെട്ട പയര്‍ കൃഷി നടത്തിയിട്ടുള്ളത്. ബബ്ലി പയറിനെക്കുറിച്ചുള്ള വാര്‍ത്ത പരന്നതോടെ ഒട്ടേറെപ്പേര്‍ ഫാമില്‍ നേരിട്ടെത്തി കാണുകയും ആവശ്യക്കാര്‍ വാങ്ങുകയും ചെയ്യുന്നുണ്ട്. സാധാരണ വീട്ടമ്മമാര്‍ക്കും കര്‍ഷകര്‍ക്കും ആവശ്യത്തിന് ബബ്ലി പയര്‍ വിത്ത് കൊടുക്കാന്‍ അനാമയ ഓര്‍ഗാനിക് ക്ലബ്ബ് നടപടികളാരംഭിച്ചു. പയര്‍ പരിരക്ഷിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കിവരുന്നുണ്ട്.