Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തുറുവേലിക്കുന്ന് മുതല്‍ വടയാര്‍ പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വൃക്ഷതൈകളും ചെടികളും നട്ടുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നു
28/07/2017

വൈക്കം: ഉദയനാപുരം ഗ്രാമപഞ്ചായത്തിന്റെയും വൈക്കം റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ തുറുവേലിക്കുന്ന് മുതല്‍ വടയാര്‍ പാലം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വൃക്ഷതൈകളും ചെടികളും നട്ടുപിടിപ്പിച്ച് സൗന്ദര്യവല്‍ക്കരിക്കുന്നതിന്റെ ഉദ്ഘാടനം ശ്രീകൃഷ്ണ ആയുര്‍വേദ ചികിത്സകേന്ദ്രത്തില്‍ വെച്ച് സി കെ ആശ എം.എല്‍.എ നിര്‍വ്വഹിച്ചു. ജൈവകാര്‍ഷിക സസ്യതൈ വിതരണത്തിന്റെ ഉദ്ഘാടനം പ്രദീപ് മാളവികയ്ക്ക് നല്‍കിക്കൊണ്ട് ഉദയനാപുരം പഞ്ചായത്ത് പ്രസിഡന്റ് സാബു പി മണലൊടിയും നിര്‍വ്വഹിച്ചു. പി.എസ് മോഹനന്‍, ദിവാകരന്‍ മാസ്റ്റര്‍, ജമീല നടരാജന്‍, സുരേഷ് മാത്യൂ, ലിമസാബു, സജിത്ത് സുഗതന്‍, അഡ്വ. സിജോ ചേലങ്കേരി, ഡോ. വിജിത്ത് ശശിധര്‍, പ്രൊഫ.ജോര്‍ജ്ജ് മുരിക്കന്‍ എന്നിവര്‍ പ്രസംഗിച്ചു.