Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഔഷധകഞ്ഞി വിതരണം ആരംഭിച്ചു.
27/07/2017

വൈക്കം: മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത്, ആയുര്‍വേദ ഡിസ്‌പെന്‍സറി, എം സി മാണി മെമ്മോറിയല്‍ സ്‌നേഹസ്പര്‍ശം ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കര്‍ക്കിടമാസ ഔഷധകഞ്ഞി വിതരണം ആരംഭിച്ചു. ദിവസവും 200 പേര്‍ക്കുള്ള കഞ്ഞിയാണ് വിതരണം ചെയ്യുക. കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടൂകൂടി ഡിസ്‌പെന്‍സറിയില്‍ വച്ചു തന്നെ കഞ്ഞി ഉണ്ടാക്കിയാണ് വിതരണം ചെയ്യുന്നത്. മുന്‍വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്തമായി ഒരു ദിവസം പത്തിലകള്‍ കൊണ്ടുള്ള തോരനും ഉണ്ടാക്കി വിതരണം ചെയ്യുന്നുണ്ട്