Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും
27/07/2017

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദയനാപുരം യൂണിറ്റ് കണ്‍വെന്‍ഷനും മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനവും നടത്തി. നാനാടം തിരുമംഗലത്ത് നടന്ന കണ്‍വെന്‍ഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എ.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ജി മുരളി അദ്ധ്യക്ഷത വഹിച്ചു. മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് റ്റി.കെ ഗോപി നിര്‍വ്വഹിച്ചു. ജില്ലാ കമ്മറ്റിയംഗം സി.കെ രാമാനുജന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി പി.എ അബ്ദുള്‍ അസീസ്, യൂണിറ്റ് രക്ഷാധികാരി പ്രൊഫ. എം.ജി രാമചന്ദ്രന്‍, ബ്ലോക്ക് ഖജാന്‍ജി സി.വി ഡാങ്കേ, ബ്ലോക്ക് വൈസ് പ്രസിഡന്റ് മോളി വിത്സന്‍, കെ കൃഷ്ണന്‍, സി.എന്‍ മഹിളാമണി എന്നിവര്‍ സംസാരിച്ചു.