Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എഴുപതുകാരി വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടിയ സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
27/07/2017
മാലമോഷണത്തിന് പോലീസ് പിടിയിലായ സുമതി.

വൈക്കം: എഴുപതുകാരി വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഓടിയ സ്ത്രീയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ ഉച്ചക്ക് രണ്ടിന് വൈക്കത്തു നിന്നും കാട്ടിക്കുന്നിലേക്ക് ബസില്‍ പോവുകയായിരുന്ന കാട്ടിക്കുന്ന് മുണ്ടയ്ക്കല്‍ വീട്ടില്‍ കുമാരന്റെ ഭാര്യ പത്മിനി കുമാരന്റെ മാലയാണ് പൊട്ടിച്ചുകൊണ്ട് ഓടിയത്. മാല പൊട്ടിച്ചുകൊണ്ട് ഓടിയ പാലക്കാട് ചായക്കടമുക്ക് ടൗണ്‍ സ്വദേശി സുമതി(37)യെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈക്കത്തു നിന്നും കാട്ടിക്കുന്നിലേക്കു പോകുന്ന വഴി മുറിഞ്ഞപുഴയില്‍ വണ്ടി ഇറങ്ങിയപ്പോഴാണ് പത്മിനിയുടെ രണ്ടു പവന്‍ വരുന്ന മാല കണ്ടില്ലെന്ന് പറഞ്ഞ് ബഹളം വെച്ചത്. ആ സമയം തന്നെ ബസില്‍ നിന്ന് രണ്ടു സ്ത്രീകള്‍ ഇറങ്ങി ഓടുന്നത് കണ്ട് നാട്ടുകാര്‍ പുറകെ ഓടി. തുടര്‍ന്ന് ഇവര്‍ മൂന്ന് ഓട്ടോറിക്ഷകളില്‍ മാറിക്കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിച്ചതിനെത്തുടര്‍ന്ന് വൈക്കം പോലീസ് എസ്.ഐ എം.സാഹിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം എത്തി സുമതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന രാജേശ്വരി മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. പിടിക്കപ്പെട്ട സ്ത്രീയില്‍ നിന്നും മോഷ്ടിച്ച മാല പോലീസ് കണ്ടെത്തി.