Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു
27/07/2017

വൈക്കം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ പോലീസ് അറസ്റ്റുചെയ്തു. എടത്വ പാണ്ടകരി ചെമ്പകശ്ശേരി വീട്ടില്‍ അനന്ദു (19), തിരുവല്ല കൊടിയാട് ചെറുമുട്ടത്ത് വീട്ടില്‍ ഷിബിന്‍മാത്യു (18) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടിയെ കാണ്‍മാനില്ലെന്ന് പറഞ്ഞ് രക്ഷകര്‍ത്താക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ തിരുവനന്തപുരത്ത് അനന്ദുവിന്റെ ബന്ധുവീട്ടില്‍ ഉണ്ടെന്ന് മനസിലായി. ചൊവ്വാഴ്ച രാത്രി പോലീസ് സംഘം തിരുവനന്തപുരത്ത് എത്തി ഇവരെ പിടികൂടുകയായിരുന്നു. എസ്.ഐ.എം.സാഹില്‍, അസി, സന്തോഷ്, ജിഷ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.