Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷം നടത്തി.
04/01/2016
വൈക്കം യൂത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പുതുവത്സരാഘോഷം നടത്തി. ക്ലബ്ബ് പ്രസിഡന്റ് നൗഷാദ് അല്‍ഫിയ കേക്ക് മുറിച്ച് ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പി.കെ അനുജിത്ത് അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ ഭാവി പരിപാടികളും വാര്‍ഷിക റിപ്പോര്‍ട്ട് ജോയിന്റ് സെക്രട്ടറി ജിജിത്ത് ഷാജന്‍ അവതരിപ്പിച്ചു. ദേവന്‍ കൂട്ടുമ്മേല്‍, എബിന്‍ ബാബു, ശിവശങ്കര്‍, കെ.സുജിത്ത്, എ.സനീഷ്‌കുമാര്‍, സൂരജ് തോട്ടകം എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി നൗഷാദ് അല്‍ഫിയ (പ്രസിഡന്റ്), എ.സനീഷ്‌കുമാര്‍ (വൈസ് പ്രസിഡന്റ്), പി.കെ അനുജിത്ത് (സെക്രട്ടറി), ജിജിത്ത് ഷാജന്‍ (ജോയിന്റ് സെക്രട്ടറി), കെ.സുജിത്ത് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.