Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മോഷണക്കേസ് പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു.
27/07/2017

വൈക്കം: മോഷണക്കേസ് പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും വിധിച്ചു. പെരുവ സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ നടത്തിയ മോഷണത്തിന് ആലുവ അയ്യാമ്പുഴ വില്ലേജ്, മൂത്തേടം വീട്ടില്‍ പത്രോസിന്റെ മകന്‍ ബേബിയ്ക്കാണ് വൈക്കം ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് സന്തോഷ്ദാസ് ശിക്ഷ വിധിച്ചത്. 2014 ഓഗസ്റ്റ് ഒന്നിനായിരുന്നു കേസിനാസ്പദമായ മോഷണം നടന്നത്. പള്ളിയുടെ പ്രധാനവാതില്‍ തകര്‍ത്ത് അകത്തുകടന്ന പ്രതി അലമാരയില്‍ സൂക്ഷിച്ചിരുന്ന പന്ത്രണ്ടായിരം രൂപയും എണ്ണായിരം രൂപ വിലവരുന്ന സ്വര്‍ണ ഉരുപ്പടികളും മോഷണം നടത്തി. തുടര്‍ന്ന് വെള്ളൂര്‍ പോലീസ് അന്വേഷണം നടത്തി വരവെ പ്രതി, കാലടി പോലീസിന്റെ പിടിയിലാവുകയും സ്വര്‍ണ ഉരുപ്പടി കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് വൈക്കം മജിസ്‌ട്രേട്ട് കോടതിയില്‍ നടന്ന വിചാരണക്കൊടുവില്‍ പ്രതികുറ്റം ചെയ്തതായി തെളിയുകയും വിവിധ വകുപ്പുകളിലായി ഏഴു വര്‍ഷത്തെ കഠിനതടവും പതിനായിരം രൂപ പിഴയും വിധിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.രാജേഷ് ഹാജരായി.