Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോലീസിന്റെ തലപ്പത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റി അവരെ ഉപയോഗിച്ച് പൊതുപ്രവര്‍ത്തകരെ അവഹേളിക്കുന്ന രീതിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തിരുവഞ്ചൂര്‍
27/07/2017
കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനം വൈക്കത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പോലീസിന്റെ തലപ്പത്ത് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ തിരുകിക്കയറ്റി അവരെ ഉപയോഗിച്ച് പൊതുപ്രവര്‍ത്തകരെ അവഹേളിക്കുന്ന രീതിയാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. കേരള എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാസമ്മേളനം തെക്കേനട ഗ്രാന്‍മാസ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഭരണക്കാരുടെ വരുതിക്ക് നിര്‍ത്താന്‍ ബംഗാളില്‍ പയറ്റി പരാജയപ്പെട്ട വേട്ടയാടല്‍ രീതിയാണ് ഇപ്പോള്‍ കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. മുന്‍കാല നേതാക്കളുടെ പാതസ്വീകരിച്ച് ജനാധിപത്യവിരുദ്ധ സര്‍ക്കാരിനെതിരെ അസോസിയേഷന്‍ ശക്തമായ സമരം നടത്തണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പൊതുപ്രവര്‍ത്തകരെ അവഹേളിക്കുന്ന ഇന്നത്തെ രീതി ജനാധിപത്യമര്യാദയുടെ ലംഘനമാണെന്നും ഇതിനെതിരെ ജനരോഷം ഉയരണമെന്നും മുഖ്യപ്രഭാഷണം നടത്തിയ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് അഭിപ്രായപ്പെട്ടു. എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് രഞ്ജു കെ.മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ.പി.പി സിബിച്ചന്‍, അസോസിയേഷന്‍ ജില്ലാ സെക്രട്ടറി വി.പി ബോബിന്‍, ഡി.സി.സി സെക്രട്ടറിമാരായ പി.എന്‍ ബാബു, ബി.അനില്‍കുമാര്‍, വി.സമ്പത്കുമാര്‍, മുന്‍ പ്രസിഡന്റ് മോഹന ചന്ദ്രന്‍, ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, പി.കെ ദിനേശന്‍, ഇ.എന്‍ ഹര്‍ഷകുമാര്‍, വിശ്വംഭരന്‍, പി.കെ നാരായണന്‍, കെ.ബാബു, കെ.ജി.രാധാകൃഷ്ണന്‍, പി.വി അജയന്‍ എന്നിവര്‍ പ്രസംഗിച്ചു.