Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി.
26/07/2017

വൈക്കം: എന്‍ സി പി യുടെ സംസ്ഥാന അദ്ധ്യക്ഷനും ദേശീയനിര്‍വ്വഹണ സമിതി അംഗവും തൊഴിലാളി നേതാവുമായിരുന്ന ഉഴവൂര്‍ വിജയന്റെ അകാല വേര്‍പാടില്‍ അനുസ്മരണ സമ്മേളനം നടത്തി. വൈക്കം കച്ചേരിക്കവലയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഷിബു ഡി അറയ്ക്കല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എന്‍ സി പി ബ്ലോക്ക് പ്രസിഡന്റ് എം കെ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സി കെ ആശ എം എല്‍ എ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി സുഗതന്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഇന്ദിരാദേവി, സി പി എം ഏരിയ സെക്രട്ടറി കെ അരുണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, സി പി ഐ മണ്ഡലം സെക്രട്ടറി കെ ഡി വിശ്വനാഥന്‍, കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്, ബി ജെ പി മണ്ഡലം സെക്രട്ടറി വി സദാശിവന്‍, മുനിസിപ്പല്‍ പ്രതിപക്ഷനേതാവ് അഡ്വ. വി വി സത്യന്‍, മുസ്ലീംലീഗ് സെക്രട്ടറി അബു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി ശശിധരന്‍, അംബരീഷ് ജി വാസു, എന്‍ സി പി ശിവദാസ് നാരായണന്‍, അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.