Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
26/07/2017
നഗരസഭ നടപ്പാക്കിയ പുതിയ വണ്‍വേ സംവിധാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാസഞ്ചേഴ്‌സ് അസോസിയേഷനും വ്യാപാരികളും ചേര്‍ന്ന് നഗരസഭ കവാടത്തിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ധീവരസഭ ജില്ലാ സെക്രട്ടറി എം കെ രാജു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ടൗണില്‍ നഗരസഭ നടപ്പാക്കിയ പുതിയ വണ്‍വേ സംവിധാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷനും വ്യാപാരി വ്യവസായികളും മുനിസിപ്പല്‍ ഓഫീസ് കവാടത്തിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രൈവറ്റ് ബസ്റ്റാന്റില്‍ നിന്നും തുടങ്ങിയ പ്രകടനം കൗണ്‍സില്‍ യോഗം നടന്നു കൊണ്ടിരിക്കുന്ന സമയത്താണ് കവാടത്തിലെത്തിയത്. പുതിയതായി നടപ്പിലാക്കിയ വണ്‍വേ സംവിധാനം റദ്ദ് ചെയ്ത് ടൗണിന് വടക്കുവശത്ത് നിന്നും കിഴക്കു വശത്തു നിന്നും വരുന്ന വാഹനങ്ങള്‍ വലിയകവല-വടക്കേനട -പടിഞ്ഞാറെനട- ബോട്ടു ജെട്ടി വഴി നിലവിലുള്ള സ്റ്റാന്റില്‍ എത്തിച്ചേരുംവിധം പുനക്രമീകരിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെട്ടു. ധീവരസഭ ജില്ലാ സെക്രട്ടറി എം കെ രാജു സമരം ഉദ്ഘാടനം ചെയ്തു. എം സുനില്‍ കുമാര്‍, ശിവദാസ് നാരായണന്‍, സന്തോഷ് ചക്കനാട്ട് എന്നിവര്‍ പ്രസംഗിച്ചു.