Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ കുടുംബസംഗമവും പുസ്തകപ്രകാശനവും
26/07/2017
തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനിലെ 3155-ാം നമ്പര്‍ ശാഖയില്‍ നടന്ന ശ്രീനാരായണ കുടുംബസംഗമവും പുസ്തകപ്രകാശനവും യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് എസ് എന്‍ ഡി പി യൂണിയനിലെ 3155-ാം നമ്പര്‍ പാര്‍പ്പാകോട് ശാഖയുടെ നേതൃത്വത്തില്‍ നടത്തിയ ശ്രീനാരായണ കുടുംബസംഗമവും പുസ്തകപ്രകാശനവും യൂണിയന്‍ സെക്രട്ടറി എസ് ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി ജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗവും വനിതാസംഘവും യൂത്ത്മൂവ്‌മെന്റും സംയുക്തമായി തയ്യാറാക്കിയ 'ഗുരുചൈതന്യാമൃതം' എന്ന പ്രാര്‍ത്ഥനാ പുസ്തകത്തിന്റെ ആദ്യപതിപ്പ് ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തിലെ തങ്കമ്മ മോഹന് നല്‍കികൊണ്ട് യൂണിയന്‍ സെക്രട്ടറി പ്രകാശനം ചെയ്തു. യോഗത്തില്‍ കെ എസ് ദിവാകരന്‍, സുലഭ സജീവ്, ബിന്ദു ശ്രീവത്സന്‍, ധനേഷ് പി എം, കുമാരി മോഹന്‍, മായ സന്തോഷ്, കെ എസ് ശ്രീജിത്ത്, കെ എം സുമേഷ്, അയന പ്രദീപ്, കുഞ്ഞുലക്ഷ്മി ഷാജി, അക്ഷയ്ജിത്ത്, ആര്യനന്ദ തുടങ്ങിയവര്‍ പ്രസംഗിച്ചു.