Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സായാഹ്‌ന ധര്‍ണ നടത്തി.
26/07/2017
സി.പി.ഐ ചെമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുറിഞ്ഞപുഴയില്‍ നടത്തിയ സായാഹ്‌ന ധര്‍ണ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ സി.പി.ഐ ദേശീയ തലത്തില്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി മണ്ഡലത്തിലെ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സായാഹ്‌ന ധര്‍ണ നടത്തി. ഉല്ലലയില്‍ നടന്ന സമരം സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം പി.എസ് പുഷ്‌ക്കരന്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം അസി. സെക്രട്ടറി എം.ഡി ബാബുരാജ്, ലോക്കല്‍ സെക്രട്ടറിമാരായ ടി.സി പുഷ്പരാജന്‍, ജെ.പി ഷാജി എന്നിവര്‍ പ്രസംഗിച്ചു.
വൈക്കം ടൗണ്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണാസമരം സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം ലീനമ്മ ഉദയകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.രഘുനന്ദനന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. കെ.പ്രസന്നന്‍, ഡി.രഞ്ജിത്കുമാര്‍, അഡ്വ. എ.മനാഫ് എന്നിവര്‍ പ്രസംഗിച്ചു.
മറവന്‍തുരുത്തില്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാലാംകടവില്‍ നടത്തിയ ധര്‍ണ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.എസ് രത്‌നാകരന്‍ ഉദ്ഘാടനം ചെയ്തു. എം.ജിനു അധ്യക്ഷത വഹിച്ചു. ബി.രാജേന്ദ്രന്‍, പി.ജി ജയചന്ദ്രന്‍, തപസ്യ പുരുഷോത്തമന്‍, കെ.ജി സുദര്‍ശനന്‍, മനു സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ പ്രസംഗിച്ചു.
ചെമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുറിഞ്ഞപുഴയില്‍ നടത്തിയ ധര്‍ണ സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എസ് പുഷ്പമണി അധ്യക്ഷത വഹിച്ചു. കെ.ആര്‍ ചിത്രലേഖ, വി.കെ പുഷ്‌ക്കരന്‍, എം.കെ ശീമോന്‍, അഭിലാഷ്, അപ്പു പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.
തലയോലപ്പറമ്പ് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നടത്തിയ ധര്‍ണ മണ്ഡലം സെക്രട്ടറി കെ.ഡി. വിശ്വനാധന്‍ ഉദ്ഘാടനം ചെയ്തു പി.കെ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ.എം അനി, മുരുകദാസ്, ആര്‍.ബിജു, കെ.എസ് രത്‌നാകരന്‍, പി.പ്രദീപ്, മാത്യൂസ് ദേവസ്യ, വിജയകുമാരി രാമചന്ദ്രന്‍, ഷിബുരാജ് എന്നിവര്‍ പ്രസംഗിച്ചു.
വെള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സായാഹ്‌ന ധര്‍ണ ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്തു. കെ.കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. കെ.സി സജി, കെ.എം സുധര്‍മന്‍, സി.കെ കേശവന്‍, ടി.സി അശോകന്‍, പി.പി ഷാജി, തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.