Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുതിയ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേററു.
13/11/2015
വൈക്കം നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞക്കുശേഷം
നഗരസഭയിലും ചെമ്പ് ഒഴികെയുള്ള മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകളിലും ബ്ലോക്ക് പഞ്ചായത്തിലും പുതിയ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേററു. ചെമ്പ് ഗ്രാമപഞ്ചായത്തില്‍ നിലവിലെ ഭരണസമിതിയുടെ കാലാവധി 30ന് മാത്രമേ അവസാനിക്കുകയുള്ളൂ. ഡിസംബര്‍ ഒന്നിനാണ് ഇവിടെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. നഗരസഭയില്‍ മുതിര്‍ന്ന അംഗം ശ്രീകുമാരന്‍ നായര്‍ റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ശ്രീകുമാരന്‍ നായര്‍ മററ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്തില്‍ റിട്ടേണിംഗ് ഓഫീസര്‍ മുതിര്‍ന്ന അംഗം വി.ഭാസ്‌ക്കരന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഇദ്ദേഹത്തിന് മുന്നില്‍ മററുള്ളവര്‍ പ്രതിജ്ഞ എടുക്കുകയുമായിരുന്നു. പഞ്ചായത്തുകളിലും ഏററവും മുതിര്‍ന്ന അംഗത്തിന് അതത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ഇവര്‍ മററുള്ളവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയുമായിരുന്നു. വെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ സുഗുണന്‍ പടിഞ്ഞാത്തറയില്‍ മുമ്പാകെയും, തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ വി.ജി മോഹനന്‍ മുമ്പാകെയുമാണ് മററ് അംഗങ്ങള്‍ സത്യപ്രതിജ്ഞ എടുത്തത്. മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തില്‍ ടി.കറുത്തകുഞ്ഞ്, ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ പി.എസ് മോഹനന്‍, ടി.വി പുരം ഗ്രാമപഞ്ചായത്തില്‍ ടി.എസ് സെബാസ്റ്റ്യന്‍, തലയാഴം ഗ്രാമപഞ്ചായത്തില്‍ പി.എസ് പുഷ്‌ക്കരന്‍, വെച്ചൂര്‍ ഗ്രാമപഞ്ചായത്തില്‍ സതി മംഗളാനന്ദന്‍ എന്നിവരാണ് മററ് അംഗങ്ങള്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.