Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചെക്ക് തിരികെ നല്‍കി തമിഴ്‌നാട് സ്വദേശി മാതൃകയായി.
26/07/2017

വൈക്കം: കടയില്‍ മറന്നുവെച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് തിരികെ നല്‍കി തമിഴ്‌നാട് സ്വദേശി മാതൃകയായി. ആറാട്ടുകുളങ്ങര ദേവി ഷോപ്പിംഗ് കോംപ്ലക്‌സില്‍ സ്റ്റേഷനറി ഷോപ്പ് നടത്തുന്ന ദീനദയാലിന്റെ കടയില്‍ തിങ്കളാഴ്ച വൈകുന്നേരം ഏഴിനാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് ഇരിക്കുന്നത് കണ്ടത്. ആര്‍ക്കും മാറാവുന്ന തരത്തിലുള്ള ക്യാഷ് ചെക്ക് ആയിരുന്നു അത്. തുടര്‍ന്ന് ദീനദയാല്‍ ചെക്ക് വൈക്കം പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു. ചെക്കിലെ അക്കൗണ്ട് നമ്പര്‍ പരിശോധിച്ച് ബാങ്കുമായി ബന്ധപ്പെട്ട് ഉടമയെ വിളിച്ചുവരുത്തി പോലീസ് ചെക്ക് കൈമാറി. ആറാട്ടുകളങ്ങരയിലെ ഫാര്‍മസ്യൂട്ടിക്കല്‍ ഉടമ ശ്രീകുമാര്‍ വര്‍മയുടേതായിരുന്നു ചെക്ക്. ഇന്നലെ വൈകുന്നേരം 4.30ന് ശ്രീകുമാര്‍ വര്‍മ സ്റ്റേഷനിലെത്തി എസ്.ഐ സാഹില്‍, പ്രബേഷണല്‍ എസ്.ഐ കവിരാജ്, എസ്.ഐ സരസിജന്‍ എന്നിവരില്‍ നിന്നും ചെക്ക് ഏറ്റുവാങ്ങി.