Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടയില്‍ വില്‍പ്പന നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
26/07/2017


വൈക്കം: നിരോധിത പുകയില ഉല്‍പന്നങ്ങള്‍ കടയില്‍ വില്‍പ്പന നടത്തിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. വെച്ചൂര്‍ ശാസ്തകുളം മാരാളില്‍ വീട്ടില്‍ സാബു (50), കിഴക്കേകൂറ്റ് വീട്ടില്‍ രേണുക എന്നിവരുടെ കടയില്‍ നിന്ന് നിരോധിത ഉല്‍പന്നമായ ഹാന്‍സ് പിടിച്ചെടുത്തു. വില്‍പ്പനക്കുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വാഴ മുറിച്ച ശേഷം പോളയില്‍ ഒളിപ്പിച്ചു വച്ച് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്ന രീതിയിലായിരുന്നു ഇവിടെ കച്ചവടം നടത്തിയിരുന്നത്. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും വ്യാപകമായി ഹാന്‍സ് വില്‍പ്പന നടത്തുന്നു എന്ന രഹസ്യ വിവരം സി.ഐ ജയപ്രകാശിന് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈക്കം എ.എസ്.ഐ ഇ.കെ അസീസ്, ഷാഡോ പോലീസ് എ.എസ്.ഐമാരായ കെ.നാസര്‍, പി.കെ ജോളി, എസ്.സി.പി.ഒ ഷാജിമോന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. ചുരുങ്ങിയ പിഴ അടച്ച് കേസുകളില്‍ നിന്ന് പ്രതികള്‍ ഒഴിവാകുന്നതുകൊണ്ടാണ് ഇത്തരം നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വ്യാപകമാവുന്നതിന് കാരണമെന്ന് പോലീസ് പറയുന്നു.