Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം കൃഷിഭവന്റെ പ്രവര്‍ത്തനം മുനിസിപ്പല്‍ ടൗണ്‍ ഷോപ്പിംഗ് കോംപ്ലക്‌സിലേയ്ക്ക് മാറ്റി.
25/07/2017
മുനിസിപ്പല്‍ ടൗണ്‍ ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ച കൃഷിഭവന്റെ പ്രവര്‍ത്തനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കച്ചേരിക്കവലയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന വൈക്കം കൃഷിഭവന്റെ പ്രവര്‍ത്തനം പ്രൈവറ്റ് ബസ്റ്റാന്റിനു സമീപമുള്ള മുനിസിപ്പല്‍ ടൗണ്‍ ഷോപ്പിംഗ് കോംപ്ലക്‌സിലേയ്ക്ക് മാറ്റി. പ്രവര്‍ത്തനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ പി.എസ് സലിമോന്‍, നിര്‍മ്മലഗോപി, പി.ശശിധരന്‍, രോഹിണിക്കുട്ടി അയ്യപ്പന്‍, കെ.വി പവിത്രന്‍, ശ്രീകുമാരന്‍ നായര്‍, വി.വി സത്യന്‍, സി.എ ഹൈറുന്നിസ, കെ.പി വേണുഗോപാല്‍, മെയ്‌സണ്‍മുരളി, ആര്‍.സന്തോഷ്, കര്‍ഷക പ്രതിനിധികളായ ത്രിവിക്രമന്‍ നായര്‍, തോമസ് ആഞ്ഞിലിക്കാത്തറ, ബിനോയ് പോള്‍, വൈക്കം ദാമു എന്നിവര്‍ പ്രസംഗിച്ചു.