നിരീക്ഷണ ക്യാമറ സ്ഥാപിച്ചു
25/07/2017
താലൂക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ് സ്ഥാപിച്ച നിരീക്ഷണ ക്യാമറയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വ്വഹിക്കുന്നു.
വൈക്കം: താലൂക്ക് ഗവണ്മെന്റ് ആശുപത്രിയില്‍ വൈക്കം ടൗണ്‍ റോട്ടറി ക്ലബ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ സംവിധാനം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ അഞ്ച് പ്രധാന കേന്ദ്രങ്ങളിലാണ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്. പ്രസിഡന്റ് എം.സന്ദീപ് അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. നഗരസഭ ചെയര്‍പേഴ്സണ്‍ എസ്.ഇന്ദിരദേവി, സുപ്രണ്ടന്റ് ഡോ.ഗീത കെ.നായര്‍, ഷൈന്‍കുമാര്‍, ഡോ. പി.വിനോദ്, സുജിത് മോഹന്‍, മേജര്‍ ഡോണര്‍, ജോസഫ് ലൂക്കോസ്, ഡി നാരായണന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.