Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവാദം നടത്തി
25/07/2017

തലയോലപ്പറമ്പ്: സാംസ്‌കാരിക സംഘടനയായ സംസ്‌കാര തലയോലപ്പറമ്പിന്റെ 19-മത് പ്രതിമാസ സംവാദം തലയോലപ്പറമ്പ് യു.പി സ്‌ക്കൂളില്‍ നടന്നു. 'തലയോലപ്പറമ്പിന്റെ സാംസ്‌കാരികപുരോഗതിയും ചുമട്ടുതൊഴിലാളികളും' എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ടി.എന്‍ സുരേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. ബാബു കുറുമഠം മോഡറേറ്ററായിരിന്നു. വിരമിച്ച പതിനാറ് തൊഴിലാളികളെ സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ധിക്ക് പൊന്നാട അണിയിച്ച് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എച്ച് എസ് പി, ഒ.കെ ലാലപ്പന്‍, ബേബി ടി.കുര്യന്‍, വി.ഡി ഷാജി, ഇ.എം ഇസ്മയില്‍, എ.കെ മണി, ടി.കെ സഹദേവന്‍, എം.കെ കണ്ണന്‍, സുനില്‍ മംഗലത്ത്, ഹസ്സന്‍ കുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.