Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തദ്ദേശമിത്രം തെരുവ് നാടകം ജില്ലയില്‍ പര്യടനം ആരംഭിച്ചു.
25/07/2017
തദ്ദേശമിത്രം തെരുവുനാടകത്തിലെ ഒരു രംഗം.

വൈക്കം: ഗ്രാമസഭകളുടെ പുത്തന്‍ സന്ദേശവുമായി തദ്ദേശമിത്രം തെരുവ് നാടകം ജില്ലയില്‍ പര്യടനം ആരംഭിച്ചു. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ തദ്ദേശ സ്ഥാപനങ്ങളുടെ വികസനക്ഷേമ പദ്ധതികളെക്കുറിച്ച് ഓരോ ഗ്രാമപ്രദേശങ്ങളെയും വികസന രംഗങ്ങളില്‍ പങ്കെടുക്കുന്നതിനും ജനങ്ങള്‍ക്ക് അധികാരം നല്‍കുന്ന ഗ്രാമസഭയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ പകരുകയും ചെയ്യുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വീസ് ഡെലിവറി പ്രൊജക്ട് നടപ്പിലാക്കുന്ന ഈ കലാസംഘം കേരളത്തിലെ എല്ലാ താലൂക്കുകളിലും പരിപാടികള്‍ അവതരിപ്പിക്കുന്നുണ്ട്. നാടിന്റെ വികസനകാര്യങ്ങള്‍ക്കൊപ്പം നീര്‍ത്തട മാലിന്യ നിര്‍മാര്‍ജ്ജനം എന്നിവയിലും ഊന്നല്‍ നല്‍കിക്കൊണ്ടാണ് നാടകം രംഗത്ത് അവതരിപ്പിക്കുന്നത്. ഒരു ഗ്രാമം പറഞ്ഞ കഥ ഒട്ടേറെ കഥാമുഹൂര്‍ത്തങ്ങളെ കൂട്ടിച്ചേര്‍ത്തുള്ള അവതരണരീതിയാണ്. ഗ്രാമസഭ സജീവമാക്കി സ്വയം പര്യാപ്തമാക്കുന്ന ഒരു ഗ്രാമത്തിന്റെ അന്തരീഷമാണ് കഥാരംഗം. ഗ്രാമീണ അന്തരീക്ഷം പ്രതിഫലിപ്പിക്കുന്ന ചായക്കടയില്‍ അവശതയുള്ള ലോട്ടറി വില്‍പ്പനക്കാരനും നാട്ടിലെ ചട്ടമ്പിയും തുടങ്ങിയ കഥാപാത്രങ്ങളിലൂടെ പുത്തന്‍ സന്ദേശത്തിന്റെ നാന്നി കുറിക്കുന്നു. കേരള പോലീസ് ഉദ്യോഗസ്ഥരായ നജീമുദ്ദീന്‍, ഷറഫ്, ബാബു, അജികുമാര്‍, ചന്ദ്രകുമാര്‍, ജയന്‍, ഷൈജു, സുനില്‍കുമാര്‍, ഷംനാദ് എന്നിവരാണ് വ്യത്യസ്ത കഥാപാത്രങ്ങളായി കാണികള്‍ക്കു മുന്നിലൂടെ കടന്നുപോകുന്നത്. നാടകത്തിന്റെ ജില്ലാതല ഉദ്ഘാടനം സത്യഗ്രഹ സ്മാരകത്തിനുമുന്നില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ നിര്‍മല ഗോപി നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ശശിധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനമൈത്രി പോലീസ് സി.ആര്‍.ഒ സരസിജന്‍ മുഖ്യ പ്രഭാഷണം നടത്തി. 12ന് തിരുവനന്തപുരത്തു തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്ത നാടകയാത്ര കാസര്‍കോഡ് സമാപിക്കും.