Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമം
25/07/2017
ഇന്ദിരാഗാന്ധി ജന്മശതാബ്ദ്ധി കുടുംബസംഗമത്തിന്റെ തലയാഴം മണ്ഡലംതല ഉദ്ഘാടനം 132-ാം നമ്പര്‍ ബൂത്തില്‍ ജോസഫ് വാഴയ്ക്കന്‍ എക്‌സ് എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാഗാന്ധി ജന്മശതാബ്ദി കുടുംബസംഗമത്തിന്റെ മണ്ഡലതല ഉദ്ഘാടനം 132-ാം നമ്പര്‍ ബുത്ത് കമ്മറ്റിയില്‍ കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ എക്‌സ് എം.എല്‍.എ നിര്‍വഹിച്ചു. തോട്ടകം പുത്തന്‍പുര ദിനേശന്റെ വസതിയില്‍ നടന്ന യോഗത്തില്‍ ബൂത്ത് പ്രസിഡന്റ് ടി.എ മനോജ് അധ്യക്ഷത വഹിച്ചു. കൊതവറ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ജോസഫ് വാഴയ്ക്കന്‍ ചടങ്ങില്‍ ആദരിച്ചു. കെ.പി.സി.സി എക്‌സി. അംഗം മോഹന്‍ ഡി.ബാബു മുഖ്യപ്രഭാഷണം നടത്തി. വൈക്കം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആദരിച്ചു. ഡി.സി.സി സെക്രട്ടറി പി.എന്‍ ബാബു പ്രിയദര്‍ശിനി അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഡി.സി.സി സെക്രട്ടറിമാരായ പി.വി.പ്രസാദ്, അബ്ദുല്‍ സലാം റാവുത്തര്‍, അഡ്വ. എ.സനീഷ്‌കുമാര്‍, ഡി.സി.സി ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, മുന്‍ ഡി.സി.സി സെക്രട്ടറി ബി.അനില്‍കുമാര്‍, മണ്ഡലം പ്രസിഡന്റ് രമേഷ് പി.ദാസ്, ജല്‍ജി വര്‍ഗീസ്, ജി.രാജീവ്, എം.ഗോപാലകൃഷ്ണന്‍, വി.പി ബേബി, യു.ബേബി, ടി.ഒ സേവ്യര്‍, ബി.എല്‍ സെബാസ്റ്റ്യന്‍, പി.ജെ സെബാസ്റ്റ്യന്‍, പി.വി വിവേക്, കെ.എസ് സിദ്ധാര്‍ത്ഥന്‍, നീതു രതീഷ്, മഹേഷ് പുത്തന്‍തറ എന്നിവര്‍ പ്രസംഗിച്ചു.