Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കേരള എന്‍.ജി.ഒ അസോസിയേഷന്റെ 43-ാമത് കോട്ടയം ജില്ലാ സമ്മേളനം 26, 27 തീയതികളില്‍ വൈക്കത്ത് നടക്കും.
24/07/2017

വൈക്കം: കേരള എന്‍.ജി.ഒ അസോസിയേഷന്റെ 43-ാമത് കോട്ടയം ജില്ലാ സമ്മേളനം 26, 27 തീയതികളില്‍ വൈക്കത്ത് നടക്കും. നാളെയും 27നുമായി കരുണാകരന്‍പിള്ള (എന്‍.എസ്.എസ് ഓഡിറ്റോറിയം) നഗറിലാണ് സമ്മേളനം നടക്കുന്നത്. രാവിലെ 10 മണിക്ക് ജില്ലാ പ്രസിഡന്റ് രഞ്ജു കെ മാത്യു പതാക ഉയര്‍ത്തുന്നതോടെ സമ്മേളന പരിപാടികള്‍ ആരംഭിക്കും. 10.30ന് നിലവിലുള്ള ജില്ലാ കമ്മറ്റിയും 11.30ന് നിലവിലുള്ള ജില്ലാ കൗണ്‍സില്‍ യോഗവും നടക്കും. ജില്ലാ സെക്രട്ടറി ബോബിന്‍ വി.പി വാര്‍ഷിക റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ പി.വി അജയന്‍ വരവ് ചിലവു കണക്കും അവതരിപ്പിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന മുന്‍കാല പ്രവര്‍ത്തക സംഗമം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതികാ സുഭാഷ് മുഖ്യപ്രഭാഷണം നടത്തും. യൂ.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. ജോസി സെബാസ്റ്റ്യന്‍ മുന്‍കാല നേതാക്കളെ ആദരിക്കും. 27ന് രാവിലെ 10.15ന് ജില്ലാ പ്രസിഡന്റ് രഞ്ജു കെ. മാത്യൂവിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കെ.മുരളീധരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ കുര്യന്‍ ജോയി, അഡ്വ. ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറിമാരായ ഫിലിപ്പ് ജോസഫ്, പി.എ സലിം, നാട്ടകം സുരേഷ് എന്നിവര്‍ പ്രസംഗിക്കും. 11.30ന് പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എന്‍.രവികുമാര്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ ഇ.എന്‍ ഹര്‍ഷകുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ബി മോഹനചന്ദ്രന്‍, സംസ്ഥാന സെക്രട്ടറി കെ.എ മാത്യു, സംസ്ഥാന വനിതാ ഫോറം കണ്‍വീനര്‍ ഗിരിജ ജോജി എന്നിവര്‍ പ്രസംഗിക്കും. 12.30ന് സംഘടനാ ചര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ ബെന്നി ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി അരുമാനൂര്‍ മനോജ് കരട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സതീഷ് ജോര്‍ജ്ജ്, ഒ.എം മുഹമ്മദ് മുസ്തഫ, സാബു ജോസഫ്, റ്റി.കെ ജയപ്രകാശ്, ജയന്‍ ആര്‍ നായര്‍, ഹനീഫ.പി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ റ്റി.ആര്‍ പുഷ്പ, ജോസഫ് മാത്യു എന്നിവര്‍ പ്രസംഗിക്കും. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിക്കും. 3 മണിക്ക് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനവും ജോസഫ് വാഴയ്ക്കന്‍ എക്‌സ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. സഹോദര സംഘടനാനേതാക്കള്‍ യോഗത്തില്‍ പ്രസംഗിക്കും. 4.30ന് പുതിയ ജില്ലാ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. അഷറഫ് പറപ്പള്ളി, കെ.ആര്‍ ശങ്കരപിള്ള, സോജോ തോമസ്, പി.എം ജോസഫ്, റോജന്‍ മാത്യു, ജി.ആര്‍ സന്തോഷ് കുമാര്‍, പി.സി മാത്യു, ഹാരിസ്‌മോന്‍ പി.എച്ച്, ഷീജാ ബീവി, ത്രേസ്യാമ്മ മാത്യു, അംബിള്‍ പി.പ്രകാശ്, കെ.എ ജോസഫ്, എം.രഘു എന്നിവര്‍ സമ്മേളന പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വികലമായി നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി, 5 വകുപ്പുകളുടെ സംയോജനം, രാഷ്ട്രീയ പ്രേരിത മാനദണ്ഡ വിരുദ്ധ സ്ഥലമാറ്റം, കുതിച്ചുയരുന്ന വിലക്കയറ്റം, വളര്‍ന്നു വരുന്ന വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങള്‍ സമ്മേളം ചര്‍ച്ച ചെയ്യും. പത്രസമ്മേളനത്തില്‍ രഞ്ജു കെ മാത്യു, പി.വി അജയന്‍, ഇ.എന്‍ ഹര്‍ഷകുമാര്‍, ബെന്നി ജോര്‍ജ്ജ്, സതീഷ് ജോര്‍ജ്ജ്, ഹനീഫ.പി, റോജന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.