Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുളമ്പുരോഗത്തിന് മരുന്ന് കിട്ടാതെ തലയാഴം മേഖലയിലെ ക്ഷീരകര്‍ഷകര്‍ വലയുന്നു.
04/01/2016
തലയാഴം പഞ്ചായത്തിലെ തോട്ടകം വാക്കേത്തറയില്‍ കുളമ്പുരോഗം ബാധിച്ച പശുവിനെ ശശ്രൂഷിക്കുന്ന വീട്ടമ്മ
കുളമ്പുരോഗത്തിന് മരുന്ന് കിട്ടാതെ തലയാഴം മേഖലയിലെ ക്ഷീരകര്‍ഷകര്‍ വലയുന്നു. രോഗം ബാധിച്ച പശുക്കള്‍ക്ക് മരുന്നു വാങ്ങാന്‍ വെറററിനറി ആശുപത്രിയിലെത്തിയാല്‍ അവിടെ നിന്ന് ഒരു രൂപയുടെ മരുന്നു പോലും ലഭിക്കുന്നില്ലെന്നാണ് പരാതി. രോഗ ലക്ഷണങ്ങള്‍ ചോദിച്ചറിഞ്ഞ് ബന്ധപ്പെട്ട ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്ക് 400 രൂപയില്‍ താഴെ വിലവരും. ഈ മരുന്നുകളാകട്ടെ ചില പ്രത്യേക കടകളില്‍ മാത്രമാണ് ലഭിക്കുന്നത്. അതാത് പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ മരുന്നിനു വേണ്ടി പഞ്ചായത്ത് പരിധിയിലെ മൃഗാശുപത്രിയില്‍ത്തന്നെ എത്തി മരുന്നു വാങ്ങണമെന്ന നിര്‍ബന്ധവും ഡോക്ടര്‍മാര്‍ തുടരുന്നുണ്ട്. ഒന്നിലേറെ പശുക്കള്‍ക്ക് രോഗം ബാധിച്ച കര്‍ഷകര്‍ക്ക് പ്രതിദിനം ആയിരത്തിലധികം രൂപ മരുന്നിനായി മുടക്കേണ്ടിവരുന്നു. രോഗ പ്രതിരോധ ചികിത്സ സൗജന്യമാക്കണമെന്നതാണ് കര്‍ഷകരുടെ ആവശ്യം. തലയാഴം പഞ്ചായത്തില്‍ ഇപ്പോള്‍ ഏകദേശം 150ലധികം പശുക്കള്‍ക്ക് രോഗം പിടിപെട്ടതായാണ് അനൗദ്യോഗിക കണക്ക്. തോട്ടകം, വാക്കേത്തറ, ചെട്ടിക്കരി, പുതുക്കരി, മുണ്ടാര്‍, മാരാംവീട്, വിയററ്‌നാം, ഇടഉല്ലല, കൊതവറ, ഇടയാഴം മേഖലകളിലാണ് കുളമ്പുരോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നത്. 15 ലിറേറാളം പാല്‍ ലഭിച്ചിരുന്ന പശുക്കള്‍ക്ക് രോഗം പിടിപെട്ടതിനെ തുടര്‍ന്ന് ഇപ്പോള്‍ മൂന്ന് ലിററര്‍ പാല്‍ മാത്രമാണ് ലഭിക്കുന്നത്. പശുക്കളെ വളര്‍ത്തി കുടുംബജീവിതം പുലര്‍ത്തി പോന്നിരുന്ന നൂറുകണക്കിന് കുടുംബങ്ങളാണ് കുളമ്പുരോഗബാധയില്‍ വലയുന്നത്. കുളമ്പുരോഗഭീഷണി പോത്തിറച്ചി വില്‍പ്പനയിലും ഇടിവുണ്ടാക്കിയിട്ടുണ്ട്. തലയോലപ്പറമ്പ് മേഖലയില്‍ ഇപ്പോഴും പോത്തിറച്ചിക്ക് പൊള്ളുന്ന വിലയാണ്. വൈക്കം, ചേര്‍ത്തല ഭാഗങ്ങളില്‍ ഇപ്പോള്‍ 260ലും 240ലും എത്തി നില്‍ക്കുമ്പോള്‍ തലയോലപ്പറമ്പിലിത് 300 ആണ്. വില കുറച്ചിട്ടും പ്രയോജനമില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. നാട്ടിലേക്ക് പോത്തുകളെ കൊണ്ടുവരുന്ന കുമളി മാര്‍ക്കററിലും പോത്തുകളുടെ വില കുറഞ്ഞിരിക്കുകയാണ്. അതേസമയം ഹോട്ടലുകളില്‍ പോത്തിറച്ചിയുടെ വില്‍പ്പന കാര്യമായ രീതിയില്‍ നടക്കുന്നുണ്ട്.