Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിച്ചു
24/07/2017

വൈക്കം: നര്‍മത്തില്‍ പൊതിഞ്ഞ പ്രസംഗത്തിലൂടെ എതിരാളികളുടെ പോലും സ്‌നേഹത്തിനു പാത്രമായ എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. ചമയങ്ങളില്ലാത്ത ജനകീയനായ രാഷ്ട്രീയനേതാവിനെയാണ് ഉഴവൂര്‍ വിജയന്റെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നതെന്ന് സി.കെ ആശ എം.എല്‍.എ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉഴവൂര്‍ വിജയന്റെ നിര്യാണത്തില്‍ അനുശോചിച്ചു. കോണ്‍ഗ്രസ് ആശയങ്ങളില്‍ അധിഷ്ഠിതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി സാധാരണക്കാരുടെ ഇടയില്‍ അംഗീകാരം നേടിയ കോട്ടയത്തെ പ്രമുഖ തൊഴിലാളി നേതാവായിരുന്നു ഉഴവൂര്‍ വിജയനെന്ന് അക്കരപ്പാടം ശശി അനുസ്മരിച്ചു. തമാശയിലൂടെ രാഷ്ട്രീയം പറഞ്ഞ ഇടതുപക്ഷത്തിന്റെ കരുത്തനായ പോരാളിയും തൊഴിലാളി നേതാവുമായിരുന്നു ഉഴവൂര്‍ വിജയനെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.എന്‍ രമേശന്‍ അനുസ്മരിച്ചു.
കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ രംഗത്തുവന്ന് ഇടതുപക്ഷത്ത് നിലയുറപ്പിച്ച് ഒടുവില്‍ ഇടതുപക്ഷത്തിന്റെ ശക്തനായ വക്താവായി മാറിയ ഉഴവൂര്‍ വിജയന്റെ നിര്യാണം ഇടതുപക്ഷത്തിന് തീരാനഷ്ടമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി.കെ ഹരികുമാര്‍ അനുശോചനസന്ദേശത്തില്‍ അറിയിച്ചു. കെ.പി.സി.സി എക്‌സി. അംഗങ്ങളായ മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, അഡ്വ. എ.സനീഷ്‌കുമാര്‍, തലയോലപ്പറമ്പ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. പി.പി സിബിച്ചന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി പ്രസാദ്, പി.എന്‍ ബാബു, അബ്ദുല്‍ സലാം റാവുത്തര്‍, ട്രഷറര്‍ ജെയ്‌ജോണ്‍ പേരയില്‍, സി.പി.എം ഏരിയാ സെക്രട്ടറിമാരായ കെ.അരുണന്‍, കെ.ശെല്‍വരാജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.എം കുഞ്ഞുമുഹമ്മദ്, കെ.കെ ഗണേശന്‍, ജില്ലാ പഞ്ചായത്ത് അംഗം പി.സുഗതന്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍, കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്, മുന്‍എം.എല്‍.എ പി.നാരായണന്‍, മുന്‍നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, കോണ്‍ഗ്രസ് (എസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ജി ഗോപി, ജനാധിപത്യ കേരള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിജന്റ് പി.എ ഷാജി, ജനതാദള്‍ (യു) സംസ്ഥാന നിര്‍വാഹകസമിതി അംഗം ആര്‍.മോഹന്‍ദാസ്, കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ എന്നിവര്‍ അനുശോചിച്ചു.