Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹമരം പദ്ധതിക്ക് അച്ചിനകം സെന്റ് ആന്റണീസ് ഇടവകയില്‍ തുടക്കമായി.
24/07/2017
അച്ചിനകം സെന്റ്ആന്റണീസ് ഇടവകയില്‍ സ്‌നേഹമരം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം സോജി ജോര്‍ജ്ജ് നിര്‍വഹിക്കുന്നു.

വൈക്കം: പ്രകൃതിയോടും മുതിര്‍ന്ന തലമുറയോടുമുള്ള പ്രതിനന്ദി പ്രകടിപ്പിക്കുവാന്‍ പുതുതല മുറയെ പ്രചോദിപ്പിക്കുന്ന സ്‌നേഹമരം പദ്ധതിക്ക് അച്ചിനകം സെന്റ് ആന്റണീസ് ഇടവകയില്‍ തുടക്കമായി. വിശ്വാസപരിശീലന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മുതിര്‍ന്ന തലമുറയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'ഗ്രാന്‍ഡ് പേരന്റ്‌സ് ഡേ'യോടനുബന്ധിച്ച് നടത്തിയ സമ്മേളനത്തില്‍ വെച്ചൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സോജി ജോര്‍ജ്ജ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ജോസ് ചാതേലി അദ്ധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് ഡാലിയ സുനില്‍, ഡീക്കന്‍ മാര്‍ട്ടിന്‍ കച്ചിറയ്ക്കല്‍, ജീസ് പി പോള്‍, പെണ്ണമ്മ മാപ്പിളത്തറ എന്നിവര്‍ സംസാരിച്ചു. മുത്തശ്ശനോടും മുത്തശ്ശിയോടുമുള്ള ബഹുമാനാര്‍ത്ഥം കൊച്ചു മക്കള്‍ ഫലവൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്ന പദ്ധതിയാണ് 'സ്‌നേഹമരം' എന്ന് ഫാ.ജോസ് ചാതേലി അറിയിച്ചു.