Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമം 28ന്
24/07/2017

വൈക്കം: ഇന്ദിരാഗാന്ധി ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയിലെ 38-ാം നമ്പര്‍ ബൂത്ത് കുടുംബസംഗമം 28ന് രാവിലെ 9.30ന് ഇടവട്ടത്ത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കുടുംബസംഗമങ്ങളുടെ മണ്ഡലംതല ഉദ്ഘാടനമാണ് ഇടവട്ടത്ത് നടക്കുന്നത്. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ചടങ്ങില്‍ ആദരിക്കും. കെ.പി.സി.സി വക്താവ് ജോസഫ് വാഴയ്ക്കന്‍ എക്‌സ്. എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഡോ. ശൂരനാട് രാജശേഖരന്‍, ലതിക സുഭാഷ്, ഫിലിപ്പ് ജോസഫ് എന്നിവര്‍ പങ്കെടുക്കും. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി തങ്കരാജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ യോഗം കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി പ്രസാദ്, എം.എന്‍ ദിവാകരന്‍ നായര്‍, ഡി.സി.സി അംഗങ്ങളായ എം.കെ ഷിബു, കെ.എസ് നാരായണന്‍ നായര്‍, ലീന ഡി.നായര്‍, ബാബു പൂവനേഴത്ത്, കെ.സജീവന്‍, ആര്‍.അനീഷ്, മോഹന്‍ കെ.തോട്ടുപുറം, ജഗദ അപ്പുക്കുട്ടന്‍, സി.കുട്ടന്‍, എം.ശശി, എം.ടി രമേശന്‍, ചന്ദ്രന്‍ നന്ദിലത്ത്, രമാദേവി മനോഹരന്‍, ടി. കറുത്തകുഞ്ഞ് എന്നിവര്‍ പ്രസംഗിച്ചു.