Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ക്ലബ്ബിംഗ് അടിസ്ഥാനത്തില്‍ നിയമിതനായി.
22/07/2017
കുലശേഖരമംഗലം സ്‌കൂളില്‍ വനിതാ ഫുട്‌ബോള്‍, ഹോക്കി എന്നിവയില്‍ പുതിയ താരങ്ങളെ കണ്ടെത്തുന്നതിന് ആരംഭിച്ച പരിശീലനക്യാമ്പ് സി കെ ആശ എം എല്‍ എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്‍ഡ്യയുടെ കേരളത്തിലെ ഏക വുമണ്‍സ് ഫുട്‌ബോള്‍ കോച്ചായ ജോമോന്‍ ജേക്കബ് കുലശേഖരമംഗലം ഹൈസ്‌ക്കൂളിലേക്ക് ക്ലബ്ബിംഗ് അടിസ്ഥാനത്തില്‍ നിയമിതനായി. സര്‍ക്കാരിന്റ കെ.ഇ.ആര്‍.കെ.എസ്.ആര്‍ നിയമപ്രകാരം അപ്പര്‍ പ്രൈമറിയില്‍ 500 കുട്ടികളോ അല്ലെങ്കില്‍ 8, 9 ക്ലാസ്സുകളില്‍ അഞ്ച് ഡിവിഷനോ, എങ്കിലും ഉണ്ടെങ്കിലെ കായികാധ്യാപകര്‍ക്ക് ഒരു സ്‌കൂളില്‍ സ്ഥിരമായി നില്‍ക്കാനാവൂ. ഈ വര്‍ഷം കെ.എം.എച്ച്.എസില്‍ അതില്ലാത്തതിനാല്‍ പുനര്‍വിന്യാസത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ കുലശേഖരമംഗലം ഹയര്‍സെക്കന്ററി സ്‌കൂളിലേക്ക് ആഴ്ചയില്‍ രണ്ടു ദിവസവും കെ.എം.എച്ച്.എസ് സ്‌കൂളില്‍ പി.ഇ.റ്റി പോസ്റ്റില്‍ ജോലി ചെയ്യാനും നിയമിച്ചത്. കുലശേഖരമംഗലം സ്‌കൂളില്‍ വനിതാ ഫുട്‌ബോള്‍, ഹോക്കി എന്നിവയില്‍ പുതിയ താരങ്ങളെ കണ്ടെത്തുന്നതിന് പരിശീലനക്യാമ്പ് ഇന്നലെ ആരംഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം എം.എല്‍.എ സി.കെ ആശ നിര്‍വ്വഹിച്ചു. ജോമോന്റെ ശിക്ഷണത്തില്‍ വനിതാഫുട്‌ബോളിലും ഹോക്കിയിലുമായി 23 ദേശീയതാരങ്ങളും ആണ്‍കുട്ടികളില്‍ ഒരു ദേശീയതാരവും 16 സ്റ്റേറ്റ് പ്ലയേഴ്‌സും വളര്‍ന്നു വന്നിട്ടുണ്ട്. വോളിബോള്‍ സ്മാഷുകളിലൂടെ അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ ആകര്‍ഷിച്ച നാമക്കുഴി സിസ്റ്റേഴ്‌സിന്റെ സഹോദരനായ ഇദ്ദേഹം സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്‍ഡ്യയുടെ ബെസ്റ്റ് കോച്ചിനുള്ള അവാര്‍ഡ് ജേതാവുകൂടിയാണ്. പത്രസമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് പി.ആര്‍ സീന, പി.റ്റി.എ പ്രസിഡന്റ് പി.കെ ബാബു, സാബു റ്റി.ആര്‍, ജോമോന്‍ ജേക്കബ്, ദേശീയ കായിക താരങ്ങളായ ശ്രീദേവി, ശ്രീവിദ്യ (ബസേലിയസ് കോളേജ്, നാട്ടകം), അക്ഷര (നാട്ടകം ഗവണ്‍മെന്റ് കോളേജ്) എന്നിവര്‍ പങ്കെടുത്തു.