Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ്-കൊതവറ-ഉല്ലല റോഡ് അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ ആരംഭിച്ചതായി സി കെ ആശ എം എല്‍ എ
22/07/2017

വൈക്കം: മൂത്തേടത്തുകാവ്-കൊതവറ-ഉല്ലല റോഡ് അന്തര്‍ദ്ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികള്‍ ആരംഭിച്ചതായി സി കെ ആശ എം എല്‍ എ അറിയിച്ചു. മൂത്തേടത്തുകാവില്‍ നിന്നും ആരംഭിച്ച് കരിയാര്‍ സ്പില്‍വേ, സെന്റ് സേവ്യേഴ്‌സ് കോളേജ്, കൊതവറ വഴി ഉല്ലല വരെ നീളുന്ന മൂന്നരകിലോമീറ്റര്‍ ദൂരമാണ് ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. ഇതിനായി മൂന്നരക്കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നിലവില്‍ മൂന്നു മുതല്‍ നാല് മീറ്റര്‍ വരെ വീതിയില്‍ ടാറിങ്ങുള്ള ഈ റോഡ് അഞ്ചര മീറ്റര്‍ വീതിയിലാണ് പുനര്‍നിര്‍മ്മിക്കുന്നത്. സൈന്‍ ബോര്‍ഡുകള്‍, സ്റ്റഡുകള്‍, മാര്‍ക്കിംഗ് ഉള്‍പ്പെടെയുള്ള എല്ലാ ആധുനിക റോഡ് സുരക്ഷാ ക്രമീകരണങ്ങളും ഇവിടെ നടപ്പാക്കും. തലയാഴം, ടി വി പുരം ഗ്രാമപഞ്ചായത്തുകളിലെ ഉള്‍പ്രദേശങ്ങളുടെ വികസനത്തിനും കൊതവറ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും ഏറെ പ്രയോജനകരമാകുന്നതാണ് ഈ റോഡ്. ഇതിനകം ടെണ്ടര്‍ നടപടി പൂര്‍ത്തീകരിച്ച റോഡ് നിര്‍മ്മാണം ഒരാഴ്ചയ്ക്കകം ആരംഭിക്കുമെന്നും എം.എല്‍.എ അറിയിച്ചു. ഇതോടൊപ്പം പുളിംചുവട്-ചേരുംചുവട് റോഡും അന്തര്‍ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന നടപടികളും പൂര്‍ത്തിയായിട്ടുണ്ട്