Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഹരിത ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്, വനിതകള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍
22/07/2017
ഹരിത ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വൈക്കം പോലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍.

വൈക്കം: ഹരിത ട്രൈബ്യൂണല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റു ചെയ്തു. ഉഴവൂര്‍ ചേറോടി വീട്ടില്‍ വാടകയക്ക് താമസിക്കുന്ന മുളന്തുരുത്തി പാണ്ടന്‍കുടിയില്‍ സാവിത്രി മാധവന്‍ (46), സഹോദരന്‍ ശശികുമാര്‍ (51), മൂവാറ്റുപുഴ മണിയിട് ചൂരകായത്ത് വീട്ടില്‍ റെജി (47), പാലക്കാട് ഒറ്റപ്പാലം കാളപ്പറമ്പില്‍ വീട്ടില്‍ സൗദാബി (53), കാഞ്ഞിരപ്പള്ളി പാലവിള ഗോപാലകൃഷ്ണന്‍ (50) എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. സംഭവത്തെപറ്റി പോലീസ് പറയുന്നത് ഇങ്ങനെ. വ്യാഴാഴ്ച ഉച്ചക്ക് 1.30ന് വൈക്കം തെക്കേനടയിലുള്ള കാറ്ററിങ് സ്ഥാപനത്തില്‍ ഹരിത ട്രൈബൂണല്‍ ഉദ്യോഗസ്ഥരെന്നു പറഞ്ഞ് ഇവര്‍ പരിശോധനക്ക് എത്തി. പരിശോധനക്ക് ശേഷം വൃത്തിഹീനമായ സാഹചര്യത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്നും പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥാപനത്തെക്കുറിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. പരിശോധന നടത്തിയപ്പോള്‍ സ്ഥാപനത്തില്‍ ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. തട്ടിപ്പ് നടത്തുവാന്‍ എത്തിയവര്‍ സ്ഥാപന ഉടമയെ ഫോണില്‍ ബന്ധപ്പെട്ടു. ഇത് തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ സ്ഥാപനം പൂട്ടേണ്ടി വരുമെന്നും, കുറച്ച് പണം തന്നാല്‍ സംഭവം ഒതുക്കാമെന്നും പറഞ്ഞു. മറ്റ് ഒന്നു രണ്ടിടത്ത് പരിശോധന ഉണ്ടെന്നും വൈകുന്നേരത്തിന് മുമ്പ് വിവരം അറിയിക്കണമെന്നും പറഞ്ഞ് ഇവിടെ നിന്നും പോയി. തുടര്‍ന്ന് സംശയം തോന്നിയ ഉടമ വിവരം പോലീസില്‍ അറിയിച്ചു. പോലീസിന്റെ നിര്‍ദേശപ്രകാരം ഇവരെ ഫോണില്‍ ബന്ധപ്പെടുകയും പണം തരുവന്‍ തയ്യാറാണന്നും അറിയിച്ചു. വൈകുന്നേരം അഞ്ചോടെ ഇവര്‍ പണം മേടിക്കുവാനായി വലിയകവലയില്‍ എത്തി. തുടര്‍ന്ന് സ്ഥാപന ഉടമയോടൊപ്പം പോലീസ് എത്തി ഇവരെ കസ്റ്റടിയില്‍ എടുക്കുകയായിരുന്നു. മറ്റ് രണ്ട് കടകളില്‍ കൂടി ഇവര്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. മുളന്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ സാവിത്രിയുടെ പേരില്‍ നിരവധി കേസുകള്‍ ഉണ്ട്. പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, കുമരകം, ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍ എന്നീ പ്രദേശങ്ങളിലെ ആക്രിക്കടകളില്‍ എത്തി തട്ടിപ്പിന് ലഭിച്ചതായി കേസ് നിലവിലുണ്ട്. തട്ടിപ്പ് നടത്തി കിട്ടുന്ന പണം സാവിത്രി എടുക്കും. കൂടെയുള്ളവര്‍ക്ക് 600 രൂപ വീതം ദിവസക്കൂലി നല്‍കും. പലയിടങ്ങളിലായി വാടകയ്ക്ക് താമസിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. സി.ഐ വി.കെ ജയപ്രകാശ്, എസ്.ഐ എം.സാഹില്‍, കവിരാജ്, റെജി, ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്.