Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കോടതിയുടെ സീലിങ് ഇടിഞ്ഞു വീണ് ജീവനക്കാരിക്ക് പരുക്ക്
22/07/2017
വൈക്കം കോടതി പ്രവര്‍ത്തിക്കുന്ന നഗരസഭ ടൗണ്‍ ഹാളിന്റെ മുകള്‍ ഭാഗത്തെ സീലിങ് ഇടിഞ്ഞുവീണ നിലയില്‍.

വൈക്കം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ടൗണ്‍ ഹാളില്‍ പ്രവര്‍ത്തിക്കുന്ന കോടതിയുടെ മുകള്‍ഭാഗത്തെ സീലിംഗ് ഇടിഞ്ഞുവീണ് ജീവനക്കാരിക്ക് പരുക്കേറ്റു. പരുക്കേറ്റ ഫെയര്‍കോപ്പി സൂപ്രണ്ട് ഗീതയെ താലൂക്ക് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടൗണ്‍ഹാള്‍ പുറമെ നിന്ന് നോക്കുമ്പോള്‍ ആര്‍ഭാടമാണെന്ന് തോന്നുമെങ്കിലും ഉള്ളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഭീതിയോടെയാണ് കഴിഞ്ഞുകൂടുന്നത്. അഭിഭാഷകരും കോടതി സ്റ്റാഫും ഉള്‍പ്പെടെ ഇരുന്നൂറോളം ജീവനക്കാര്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ദിനംപ്രതി അഞ്ഞൂറോളം ആള്‍ക്കാര്‍ വന്നുപോകുന്ന ഈ കെട്ടിടത്തില്‍ പൊതുജനത്തിനും സ്റ്റാഫിനും ആവശ്യമായ ശുചിമുറികള്‍ ഇല്ലെന്നുള്ള പരാതിയുമുണ്ട്. ഒരു ശുചിമുറി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. അതും തകര്‍ന്ന് ദുര്‍ഗന്ധംകൊണ്ട് പരിസരത്ത് അടുക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്. ഫാന്‍, ലൈറ്റ് മുതലായവ കാലപ്പഴക്കത്താല്‍ ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കെട്ടിടത്തോടുചേര്‍ന്നുള്ള കൈവരികളും നാശോന്മുഖമാണ്. നഗരസഭ അടിയന്തിരമായി ഇടപെട്ട് കെട്ടിടത്തിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.