Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കച്ചേരിക്കവല-ആശ്രമം സ്‌കൂള്‍ റോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു
21/07/2017
കുടിവെള്ള പൈപ്പ് പൊട്ടി വൈക്കം കച്ചേരിക്കവല-ആശ്രമം സ്‌കൂള്‍ റോഡില്‍ വെള്ളം നിറഞ്ഞ നിലയില്‍.

വൈക്കം: നഗരസഭയുടെ 16-ാം വാര്‍ഡിലെ കച്ചേരിക്കവല-ആശ്രമം സ്‌കൂള്‍ റോഡില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. പോലീസ് കോട്ടേഴ്‌സും ബീച്ചിലേക്കും തിരിയുന്ന റോഡിന്റെ വശത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. മണ്ണിനടിയില്‍ സ്ഥാപിച്ചിരിക്കുന്ന കാലപ്പഴക്കം ചെന്ന പൈപ്പുകള്‍ മാറേണ്ട കാലങ്ങള്‍ ഏറെയായി. പൈപ്പുപൊട്ടി റോഡില്‍ വെള്ളം നിറഞ്ഞതോടെ ഇതുവഴിയുള്ള സഞ്ചാരം ദുരിതപൂര്‍ണമായി. ആശ്രമം സ്‌കൂളിലേക്ക് ദിനംപ്രതി കടന്നുപോകുന്ന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ക്കും മറ്റ് കാല്‍നട യാത്രക്കാര്‍ക്കും, ടു വീലര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കും പൈപ്പ് പൊട്ടിയൊലിക്കുന്ന വെള്ളത്തിലൂടെ വേണം കടന്നുപോകാന്‍. അധികൃതര്‍ക്ക് പലതവണ പരാതി അയച്ചിട്ടും ഫലമൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രികാലങ്ങളില്‍ ഇവിടെ കൊടി നാട്ടിയാണ് വാഹനങ്ങള്‍ക്ക് കടന്നുപോകുവാന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ റോഡിന് വശങ്ങളിലുള്ള കുഴികളില്‍ വീണ് വാഹനങ്ങള്‍ക്ക് അപകടം ഉണ്ടാകുന്ന അവസ്ഥയാണ്. അധികാരികള്‍ അടിയന്തിരമായി പൈപ്പുകള്‍ മാറ്റി ജലചോര്‍ച്ച അവസാനിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.