Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുന്നപ്പൊഴി-പള്ളിയാട്-ഉല്ലല-കൊതവറ കോളേജ് റോഡിന്റെ നിര്‍മാണത്തിന് 2.48 കോടി രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി
21/07/2017

വൈക്കം: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് പദ്ധതിയില്‍പ്പെടുത്തി തലയാഴം പഞ്ചായത്തിലെ പുന്നപ്പൊഴി-പള്ളിയാട്-ഉല്ലല-കൊതവറ കോളേജ് റോഡിന്റെ നിര്‍മാണത്തിന് 2.48 കോടി രൂപയുടെ അനുമതി ലഭിച്ചതായി ജോസ് കെ.മാണി എം.പി അറിയിച്ചു. കേന്ദ്ര ഗ്രാമീണ വികസനമന്ത്രാലയത്തിന്റെ എംപവേര്‍ഡ് കമ്മിറ്റിയാണ് റോഡിന് അന്തിമ അനുമതി നല്‍കിയത്. റോഡിന്റെ 3.5 കിലോമീറ്റര്‍ നീളത്തിലാണ് ആധുനികരീതിയില്‍ നവീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗ്രാമീണ വികസന മന്ത്രാലയവുമായി നിരവധി തവണ ചര്‍ച്ച നടത്തിയതായും എം.പി പറഞ്ഞു. നാഷണല്‍ റൂറല്‍ റോഡ്‌സ് ഡവലപ്‌മെന്റ് ഏജന്‍സിയുടെ കീഴിലുള്ള സാങ്കേതിക വിദഗ്ധ സമിതിയാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്. റോഡ് നവീകരിക്കുന്നതോടെ കാര്‍ഷിക മേഖലയിലേക്കുള്ള ഗതാഗതസൗകര്യം ഏറെ മെച്ചപ്പെടും. കൂടാതെ കൊതവറ കോളേജിലേക്കുള്ള യാത്രയും അനായാസമാകും. തലയാഴം ഗ്രാമപഞ്ചായത്തിന്റെ സമഗ്രവികസനത്തിനും റോഡിന്റെ നവീകരണം സഹായകരമാകുമെന്നും എം.പി പറഞ്ഞു.