Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംവാദം 23ന് നടക്കും.
21/07/2017

തലയോലപ്പറമ്പ്: സാംസ്‌കാരിക സംഘടനയായ സംസ്‌കാര തലയോലപ്പറമ്പിന്റെ 19-മത് പ്രതിമാസ സംവാദം 23ന് നടക്കും. 'തലയോലപ്പറമ്പിന്റെ സാംസ്‌കാരികപുരോഗതിയും ചുമട്ടുതൊഴിലാളികളും' എന്ന വിഷയത്തില്‍ നടത്തുന്ന ചര്‍ച്ചയില്‍ ടി.എന്‍ സുരേന്ദ്രന്‍ വിഷയം അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30ന് തലയോലപ്പറമ്പ് യു.പി സ്‌ക്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ബാബു കുറുമഠം മോഡറേറ്ററായിരിക്കും. വിരമിച്ച പതിനാറ് തൊഴിലാളികളെ സംസ്‌കാര ചെയര്‍മാന്‍ കെ.കെ സിദ്ധിക്ക് പൊന്നാട അണിയിച്ച് ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, പ്രഫ. ടി.ഡി മാത്യു, ഡോ. എച്ച്.എസ്.പി, കെ.എസ് മണി, എം.പി ജയപ്രകാശ്, അഡ്വ. പ്രവീണ്‍, സുനില്‍ മംഗലത്ത്, ഇ.എം ഇസ്മയില്‍ എന്നിവര്‍ പങ്കെടുക്കും.