Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താക്കോല്‍ദാനം നടത്തി
18/07/2017
തലയോലപ്പറമ്പ് പഴമ്പട്ടി മുരുകാലയത്തില്‍ ഷാജിയ്ക്ക് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സി.കെ ആശ എം.എല്‍ എ നിര്‍വഹിക്കുന്നു.

തലയോലപ്പറമ്പ്: രോഗവും ദാരിദ്രവും വേട്ടയാടിയ തലയോലപ്പറമ്പ് പഴമ്പട്ടി മുരുകാലയത്തില്‍ ഷാജിയ്ക്ക് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം സി.കെ ആശ എം.എല്‍ എ നിര്‍വഹി ച്ചു. പ്രസിഡന്റ് സിബി വടക്കേ മയ്യോട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഫാ.ജോണ്‍ പുതുവ, ഫാ. വര്‍ഗീസ് ഇടശ്ശേരി, ഗ്രാമപ ഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എന്‍ സന്തോഷ്, വാര്‍ഡ് മെമ്പര്‍ വി.കെ രവി, മാധ്യമ പ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍, കാരുണ്യ സെക്രട്ടറി ഇ.പി ദിലീപ്കുമാര്‍, ട്രഷറര്‍ ജോയി ജോണ്‍ നടുവിലേകുറിച്ചിയില്‍, രക്ഷാധികാരി ഡോ. ടോമി ജോസഫ് വലിയ വീട്ടില്‍, ബെന്നി കരോട്ട് കുന്നക്കാട്ട്, രാജന്‍ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. നാലുവ ശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പഴമ്പട്ടി ഗ്രാമത്തില്‍ ആരോരുമില്ലാതിരുന്ന തങ്ങള്‍ക്ക് സ്വന്തമായി തലചായ്ക്കാനൊരിടം ലഭിച്ചതിന്റെ നിര്‍വൃതിയിലാണ് ഷാജിയും കുടുംബവും.